ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. ഒരാള്‍ക്കുകൂടി ഇന്നലെ ഡിഫ്തീരിയ സ്ഥിരീകരിച്ചു. രണ്ടുപേരെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒഞ്ചിയം സ്വദേശിയായ 14കാരനാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. പുത്തൂര്‍ സ്വദേശിനിയായ യുവതി, മീഞ്ചന്ത സ്വദേശിയായ 13 വയസുകാരന് എന്നിവരാണ് ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ദിവസേന ജില്ലയില്‍ ഡിഫ്തീരിയ വ്യാപിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്നലെയും മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മങ്ങാട്, താമരശ്ശേരി എന്നിവിടങ്ങളിലെ യുവാക്കള്‍ക്കും പാലേരി സ്വദേശിയായ യുവതിക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെയും മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളവണ്ണ, കുന്ദമംഗലം, കുരുവട്ടൂര്‍ സ്വദേശികളാണ് മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയത്. പനി ബാധിച്ച് 873 പേരും വയറിളക്കം ബാധിച്ച് 283 പേരും ഇന്നലെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."