ബഹ്‌റൈനിലെ പ്രളയബാധിതര്‍ കേരളീയ സമാജത്തില്‍ ഒത്തുകൂടി
മനാമ: പ്രവാസ ജീവിതത്തിലൂടെ നേടിയതെല്ലാം പ്രളയം കവര്‍ന്ന വേദനയുമായി ബഹ്‌റൈനിലെ പ്രളയബാധിതര്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ഒത്തുകൂടി.
കേരള പ്രവാസി കമ്മിഷന്‍, ലോക കേരളസഭ ബഹ്‌റൈന്‍ അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് ഇവിടെ ബഹ്‌റൈനിലെ പ്രളയബാധിതരുടെ യോഗം വിളിച്ചത്. രണ്ടു ദിവസം മുമ്പ് മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയകളിലൂടെയും അറിയിപ്പുകള്‍ നല്‍കിയാണ് ബഹ്‌റൈനിലെ പ്രളയ ബാധിതരെയെല്ലാം ഇവിടെ വിളിച്ചു ചേര്‍ത്തത്.
തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നായി പ്രളയദുരിതത്തിെന്റ ഇരകളായ 31 പ്രവാസികളാണ് യോഗത്തില്‍ പെങ്കടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രളയ ബാധിതരായ ഓരോ പ്രവാസിയുടെയും നഷ്ടക്കണക്കുകള്‍ ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറുകയും പരമാവധി സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു യോഗ ലക്ഷ്യം.
യോഗത്തിനെത്തിയവരെല്ലാം തങ്ങളുടെ കുടുംബത്തിെന്റ അവസ്ഥകളും നഷ്ടങ്ങളും വേദനയോടെയാണ് സംഘാടകര്‍ക്കു മുമ്പില്‍ വിവരിച്ചത്. അതുവരെ അടക്കി പിടിച്ചിരുന്ന ചിലരുടെ സങ്കടങ്ങള്‍ അണപൊട്ടിയൊഴുകി. ചിലര്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് തങ്ങളുടെ ഇക്കാലമത്രയുമുള്ള സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടത് വിവരിച്ചത്.
എല്ലാവരെയും ആശ്വസിപ്പിച്ചും ഓരോരുത്തര്‍ക്കും കൃത്യമായ നഷ്ടപരിഹാരങ്ങള്‍ ഉറപ്പുവരുത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇതിനായി ആവശ്യമായ എല്ലാ തുടര്‍ നടപടികളും പ്രവാസി കമ്മീഷനും കേരള ലോകസഭ അംഗങ്ങളും ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രളയബാധിതരായ പ്രവാസികളില്‍ നിന്ന് സ്വീകരിച്ച അപേക്ഷകള്‍ ഉടന്‍ കേരള ഗവണ്‍മെന്റിന് കൈമാറുമെന്ന് സംഘാടക സമിതി പിന്നീട് സുപ്രഭാതത്തെയും അറിയിച്ചു.
പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ലോക കേരള സഭ അംഗങ്ങള്‍ ആയ സി.വി. നാരായണന്‍ , രാജു കല്ലുംപുറം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."