HOME
DETAILS
MAL
20 വര്‍ഷത്തെ പിണക്കത്തിനുശേഷം എറിത്രിയയില്‍ എത്യോപ്യ എംബസി തുറന്നു
backup
September 06 2018 | 12:09 PM
അസ്മാര: 20 വര്‍ഷം നീണ്ട പിണക്കത്തിനൊടുവില്‍ അയല്‍രാജ്യമായ എറിത്രിയയുമായി നല്ല ബന്ധത്തിന് തുടക്കംകുറിച്ച് എത്യോപ്യ. എറിത്രിയന്‍ തലസ്ഥാന നഗരിയായ അസ്മാരയില്‍ ഇന്നു നടന്ന ചടങ്ങില്‍ എത്യോപ്യയുടെ എംബസി തുറന്നു.
എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹമ്മദ്, എറിത്രിയന്‍ പ്രസിഡന്റ് ഇസിയാസ് അഫ്വെര്‍കിയും ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷം ആദ്യത്തില്‍ എത്യോപ്യ കൊണ്ടുവന്ന സമാധാന കരാറുകളില്‍ ഒപ്പുവച്ചതോടെയാണ് മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള വഴിതുറന്നത്.
പുതിയ എത്യോപ്യന്‍ അംബാസഡറായി റെദ്‌വാന്‍ ഹുസൈനെ നിയമിക്കുകയും ചെയ്തു.
നേരത്തെ, ജൂലൈയില്‍ എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ എറിത്രിയ എംബസി തുറന്നിരുന്നു.
1998 ലുണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."