തുടരന്വേഷണത്തിന് താല്പര്യമില്ലെന്ന് സി.ബി.ഐ കോടതിയില്‍
ന്യൂഡല്‍ഹി: ബോഫോഴ്സ് കേസ് തുടര്‍ന്ന് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സി.ബി.ഐ തീസ് ഹസാരി കോടതിയെ അറിയിച്ചു.
ഇതു സംബന്ധിച്ച മുന്‍നിലപാട് തിരുത്തിക്കൊണ്ടാണ് സി.ബി.ഐ നടപടി. തുടരന്വേഷണത്തിന് അപേക്ഷ നല്‍കില്ലെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും സി.ബി.ഐ അഭിഭാഷകന് മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് നവിന് കുമാര്‍ കശ്യപിനെ അറിയിച്ചു.
പുതിയ തെളിവുകളും രേഖകളും ലഭ്യമായ സാഹചര്യത്തില്‍ തുടരന്വേഷണത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി പിന്‍വലിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചു. തുടര്‍ന്ന് കോടതി ഇതിന് അനുമതി നല്കി.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഒന്നിനാണ് തുടരന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ കോടതിയെ സമീപിച്ചത്. കേസിലെ പ്രതികളായിരുന്ന ഹിന്ദുജാ സഹോദരന്മാര്ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നതിനെതിരേ സി.ബി.ഐ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജി നല്‍കിയെങ്കിലും സുപ്രിംകോടതി ഹരജി തള്ളിയിരുന്നു. ബോഫോഴ്സ് തോക്കുകള്‍ വാങ്ങിയതില്‍ 64 കോടിയുടെ കൈക്കൂലിയുമായി ബന്ധപ്പെട്ടതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."