താനൂര്‍ തീരദേശത്ത് ക്രമസമാധാനം തകര്‍ക്കാന്‍ സി.പി.എമ്മിന്റെ നിരന്തരശ്രമം: മുസ്‌ലിം ലീഗ്
തിരൂര്‍: ഉണ്യാല്‍ ഉള്‍പ്പെടെയുള്ള തീരദേശപ്രദേശത്ത് ക്രമസമാധാനം തകര്‍ക്കാന്‍ എം.എല്‍.എയുടെയും പൊലിസിന്റെയും മൗനാനുവാദത്തോടെ സി.പി.എം ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്രമസമാധാനം പുന: സ്ഥാപിക്കാന്‍ മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് കൈക്കൊണ്ട 11 ഇന നിര്‍ദേശങ്ങള്‍ പോലും അട്ടിമറിച്ചാണ് സി.പി.എമ്മിന്റെ ധിക്കാരപരമായ പ്രവര്‍ത്തനം. താനൂര്‍ തീരദേശത്ത് പ്രശ്‌നക്കാരായ പൊലിസുകാരെ പുനര്‍നിയമിച്ചത് അക്രമം ആവര്‍ത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പ്രാദേശികമായി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ താനൂര്‍ എം.എല്‍.എ തയാറാകാത്തത് താനൂരില്‍ സമാധാനം നിലനില്‍ക്കരുതെന്ന രഹസ്യഅജണ്ടയുള്ളതുകൊണ്ടാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച നിറമരുതൂര്‍ ഉണ്യാല്‍ അങ്ങാടിയ്ക്ക് സമീപത്തുവച്ച് പള്ളിത്താന്റെപുരയ്ക്കല്‍ സെക്കീര്‍, പട്ടര്‍കടവത്ത് സിദ്ദീഖ് എന്നിവരെ ഓട്ടോ തടഞ്ഞുവച്ച് ഇരുപതോളം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.ഇതിന് ശേഷം രാത്രി ഏഴോടെ കോട്ടിലകത്ത് കുഞ്ഞാവയുടെ വീട്ടില്‍ക്കയറി അദ്ദേഹത്തെയും ഭാര്യ ഖദീജയെയും ആക്രമിക്കുകയും ചെയ്തു. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പൂച്ചക്കടവത്ത് ഫൈസലിന്റെ നേത്യത്വത്തില്‍ സി.പി.എം ഗുണ്ടകള്‍ കുഞ്ഞാവയുടെ മകന്‍ താഹിറിനെ വാഹനത്തിലിട്ട് തലയ്ക്കും കൈയിനും വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തതായി മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി നൂഹ് കരിങ്കപ്പാറ, കെ.സി ബാവ, കെ. സലാം, ഇസ്മാഈല്‍ പത്തമ്പാട്, കെ.പി അലിക്കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."