ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ഒ.ആര്‍ കേളു എം.എല്‍.എ
മാനന്തവാടി: സ്വന്തമായി ഭൂമിയില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നമെന്നും ഇതിന് പരിഹാരം കാണാതെ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനികില്ലെന്നും ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. കൊഴിഞ്ഞുപോക്ക് തടയാന്‍ എസ്.എസ്.എ നടപ്പിലാക്കുന്ന 'ഗോത്രവിദ്യ' പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാലയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ.യു.പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയില്ലാതെ ആദിവാസികളില്‍ ഒരു ആശയും ആശയവും ഉടലെടുക്കില്ല. 50 സെന്റ് സ്ഥലത്ത് മുപ്പതും നാല്‍പതും വീടുകളാണ് സ്ഥിതി ചെയ്യുന്നത്. നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് ആദിവാസികളുടെ ജീവിതം. ഉന്നത വിദ്യാഭ്യാസം നേടിയ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സ്ഥലത്തും ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ഇതിന് അറുതിയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ രമേശ്, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോസ് എം. കുര്യന്‍, ബേബി ജോസഫ്, കെ അബ്ദുല്ല, മംഗലശ്ശേരി നാരായണന്‍, എന്‍.വി ജോര്‍ജ്, എം ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എം.ഒ സജി സ്വാഗതവും മാനന്തവാടി ബി.ആര്‍.സി ബി.പി.ഒ ദീപ്തി ദാമോദരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."