HOME
DETAILS

മോദി ഭരണത്തിലെ ഇന്ത്യന്‍ മുസ്‌ലിമിന്റെ അവസ്ഥ വരച്ചുകാട്ടി ബി.ബി.സിയും

  
backup
May 16 2019 | 22:05 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d

 

ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം ഇന്ന് അവസാനിക്കവെ നരേന്ദ്രമോദി ഭരണത്തിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ ചിത്രീകരിച്ച് പ്രമുഖ ആഗോള മാധ്യമം ബി.ബി.സി ചാനലും.


നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ മുസലിംകള്‍ ജീവിക്കുന്നത് ഭീതിയോടെയാണെന്ന് ചാനല്‍ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ കൂടെ ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ തങ്ങളുടെ ഭാവി എന്താവുമെന്നതിനെ കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമായ മുസ്‌ലിംകള്‍ ഭീതിയിലാണെന്ന് ചാനല്‍ തയാറാക്കിയ പ്രത്യേക റിപോര്‍ട്ടില്‍ പറയുന്നു. നരേന്ദ്രമോദി ഭരണത്തില്‍ മുസലിംകളുടെ ഇടം ചുരുങ്ങി വരുന്നതായി കഴിഞ്ഞ ദിവസം പ്രമുഖ അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ബി.ബി.സിയുടെ നിരീക്ഷണവും പുറത്തു വന്നിരിക്കുന്നത്.
ഹിന്ദു ദേശീയവാദി പാര്‍ട്ടിയായ ബി.ജെ.പിക്കു കീഴില്‍ രാജ്യം കടുത്ത അസഹിഷ്ണുതയിലേക്ക് മാറുകയാണെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു. പൊതുതെരഞ്ഞെടുപ്പ് ആസന്നമായ സമയത്തുണ്ടായ ചില അക്രമസംഭവങ്ങളും അതിന്റെ ഇരകളായി നടത്തിയ സംഭാഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടു മുന്‍പായി അസമില്‍ ആള്‍ക്കൂട്ട അക്രമണത്തിനിരയായ ഷൗക്കത്ത് അലിയുടെ അനുഭവമാണ് ആദ്യം ചാനല്‍ പങ്കുവച്ചിരിക്കുന്നത്. വ്യാപാരിയായ ഷൗക്കത്ത് ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അക്രമത്തിനിരയായത്.


ഷൗക്കത്തിനെ തടഞ്ഞ സംഘം ചളിയില്‍ മുട്ടുകുത്തി ഇരിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഷൗക്കത്തിന്റെ പൗരത്വത്തെ അവര്‍ ചോദ്യം ചെയ്തു. മര്‍ദ്ദിക്കുന്നതിനിടെ 'നിങ്ങള്‍ ബംഗ്ലാദേശിയാണോ?'അക്രമികള്‍ ആവര്‍ത്തിച്ചുചോദിച്ചു. 'നിങ്ങള്‍ എന്തിനാണ് ഇവിടെ ബീഫ് വില്‍ക്കുന്നത്?' എന്നും അവര്‍ ചോദിച്ചു കൊണ്ടിരുന്നു.


ആക്രമണം കണ്ട് തടിച്ചുകൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവച്ചിരിക്കുകയാണ് ഷൗക്കത്ത് ഇപ്പോള്‍. ആക്രമണം നടന്ന് ഒരുമാസത്തിനിപ്പുറവും ഷൗക്കത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 'ഒരു വടിയെടുത്താണ് അവരെന്നെ അടിച്ചത്. അവര്‍ മുഖത്ത് ചവിട്ടി'- 48കാരന്‍ ഓര്‍ക്കുന്നു. മാത്രമല്ല, ബലം പ്രയോഗത്തിലൂടെ അവര്‍ പന്നിയിറച്ചി വായില്‍ തിരികുകയും ചെയ്തു. എനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല. എന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമായിരുന്നു അത്- അദ്ദേഹം പറയുന്നു.


2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട 44 പേരില്‍ 36 പേരും മുസ്‌ലിംകളാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ഫെബ്രുവരി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമ സംഭവങ്ങളില്‍ 280 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണ പരമ്പരകളിലെ അവസാനത്തെ ഇര മാത്രമാണ് ഷൗക്കത്ത് അലി.


ജമ്മുകശ്മീരിലെ കത്‌വയിലെ എട്ടുവയസ്സുകാരിയെ ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു ക്ഷേത്രത്തിനുള്ളില്‍ മയക്കിക്കിടത്തി അതിക്രൂരമായി ബലാത്സംഗം ചെയ്താണ് അവളെ കൊലപ്പെടുത്തിയത്. ഹിന്ദു തീവ്രവാദി സംഘടനയുടെ ആളുകളായിരുന്നു ഇതിലെ പ്രതികള്‍. സംഭവത്തിനു ശേഷം വീട് വിട്ടു പോവാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. പോയില്ലെങ്കില്‍ തല്ലിയോടിക്കുമെന്നാണ് ഭീഷണിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബി.ജെ.പി മന്ത്രിമാര്‍ വരെ ഉള്‍പെട്ട കേസായിരുന്നു ഇത്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി പക്ഷേ മന്ത്രിമാരോട് രാജിവെക്കാന്‍ പോലും ആവശ്യപ്പെട്ടില്ല. ആഴ്ചകള്‍ക്കു ശേഷമാണ് ഇവര്‍ രാജിവെക്കുന്നത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രതികളെ പരസ്യമായി പിന്തുണച്ച് രംഗത്തുവരികയും ചെയ്തതായി ചാനല്‍ ചൂണ്ടിക്കാട്ടി.


കത്‌വ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം നിരവധി കേസുകള്‍, ബി.ജെ.പിയുടേയും മറ്റ് ഹിന്ദുത്വ സംഘടനകളുടേയും നേതാക്കള്‍ക്ക് പങ്കുള്ള നിരവധി കേസുകള്‍ ഈ അഞ്ചുവര്‍ഷക്കാലത്തിനിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒന്നിലും പ്രതികള്‍ കാര്യക്ഷമമായി ശിക്ഷിക്കപ്പെട്ടില്ല. ഹൈന്ദവ ദേശീയത എന്ന ആശയമാണ് പാര്‍ട്ടി മുന്നോട്ടു വെക്കുന്നത്. ഇതിനൊപ്പം തന്നെ ന്യൂനപക്ഷ വിരുദ്ധരല്ല തങ്ങളെന്ന് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് വൈരുദ്ധ്യം.


2015ലാണ് ഡല്‍ഹിക്കടുത്തുള്ള നഗരത്തില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന 50കാരനെ ഗോസംരക്ഷര്‍ തല്ലിക്കൊന്നത്. ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നായിരുന്നു കുറ്റം. ഇതിലെ പ്രതികള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പെടുത്തിയ നേതാവാണ് യോഗിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആള്‍ക്കൂട്ടക്കൊലയില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരുടെ കേസിന്റെ ചെലവ് നടത്തുന്നത് താനാണെന്ന് മോദി മന്ത്രിസഭയിലെ അംഗം ജയന്ത് സിന്‍ഹ പറഞ്ഞതായി ബി.ബി.സി എടുത്തു പറയുന്നുണ്ട്. ഭീകരരുടെ പുറംപണിക്കാരാണ് ഇവരെന്നാണ് കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവരെ പ്രമുഖ സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ് വിശേഷിപ്പിക്കുന്നത്.
അസമിലെ പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിംകളൊഴികെ മറ്റാരേയും പട്ടിക പുറത്താക്കുന്നില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പലരും ഈ രാജ്യക്കാരല്ലാതാവുകയാണ്. 40 ലക്ഷം ആളുകളാണ് ഒരു പ്രഭാതത്തില്‍ ഈ നാട്ടുകാരല്ലാതായി മാറിയത്. അനധികൃത കുടിയേറ്റക്കാരെയാണ് ഉന്നമിടുന്നതെന്ന് ബി.ജെ.പി ആവര്‍ത്തിച്ചു പറയുമ്പോഴും അത് മുസ്‌ലിംകള്‍ക്കെതിരായ ആയുധമാണെന്ന ഭീതി നിലനില്‍ക്കുകയാണ്. ഏത് നിമിഷവും പുറത്തേക്കെറിയപ്പെട്ടേക്കാമെന്ന ഭീതിയിലാണ് ഇവിടെ മുസ്‌ലിംകള്‍ ജീവിക്കുന്നതെന്നും ബി.ബി.സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago