HOME
DETAILS
MAL
പണം വാങ്ങി അധ്യാപകരെ നിയമിക്കുന്നത് അവസാനിപ്പിക്കണം: പി.കെ ശ്രീമതി എം.പി
backup
July 23 2016 | 21:07 PM
കണ്ണൂര്‍: ജോലി സംരക്ഷണം ഉറപ്പാക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സ്കൂളുകളില്‍ പണം വാങ്ങി അധ്യാപകരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ മാനേജ്മെന്റുകള്‍ തയാറാവണമെന്നും എം.പി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.ടി സുധീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ടി.വി മദനമോഹനന്‍, എം.കെ ബീന, പി.ആര് വസന്ത്കുമാര്‍, പി.സി ഗംഗാധരന്, കെ റോജ, വി.പി മോഹനന്, എന്‍.പി ശശികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."