ബാബരി വിധി; പ്രതികളാണെന്ന് വ്യക്തമായവരെ വിട്ടയച്ച നടപടി നീതി പീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് പി.സി എഫ് ബഹ്‌റൈൻ
മനാമ: ഇന്ത്യൻ മതേതരത്തത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകർക്കുകയും അതിന് ഗൂഢാലോചന നടത്തുകയും ചെയ്ത അദ്വാനി അടക്കമുള്ള സംഘപരിവാർ നേതാക്കളെ വിട്ടയച്ച. നടപടി രാജ്യത്തിനു തന്നെ അപമാനകാരവും അവിശ്വസനീയവുമാണെന്ന് പീപ്പിൾ കൾച്ചർ ഫോറം (pcf) ബഹ്‌റൈൻ നാഷണൽ കമ്മിറ്റി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദ് വിഷയം കേരള പൊതു സമൂഹത്തിന്റെ ഇടയിൽ എത്തിച്ച അബ്ദുന്നാസർ മഅദനിയെ ഇല്ലായ്മ ചെയ്യാനും അദ്ദേഹത്തിന്റെ ശബ്ദത്തെ മൂടികെട്ടാനും ശ്രമിച്ച ഫാസിസ്റ്റുകൾ തന്നെ അധികാരത്തിൽ വന്ന സാഹചര്യത്തിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനിലെങ്കിലും. പ്രതികൾ ആണെന്ന് വ്യക്തമായവരെ വിട്ടയച്ച നടപടി നീതി പീഠത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തീർത്തും നഷ്ട്ടപെടുകയാണെന്ന് കമ്മിറ്റി അഭിപ്രായപെട്ടു.. വൈസ് പ്രസിഡന്റ്. സഫീർ ഖാൻ കുണ്ടറ അദ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി റഫീഖ് പൊന്നാനി. സെക്രട്ടറി അബ്ബാസ് തളി.. സാദിക്ക് ആലുവ. ഹുസൈൻ പൊന്നാനി. നൗഷാദ് തിരൂർ. ഇൻസാഫ് മൗലവി. ശംസുദ്ധീൻ തൃത്താല..ഹാരിസ് തെയ്യാല. ജാഫർ തൃത്താല. നിസാർ പുത്തൂർ. ശിഹാബ് തൊട്ടാപ്പ്. റിയാസ് കാസറഗോഡ് മനാഫ് കളമശ്ശേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."