ആമിറിന്റെ കഥ അന്നു കര്സേവകന്; ഇന്നു പള്ളികള്‍ നിര്‍മിക്കുന്നു
ലക്നൗ: 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അതിലൊരാളായിരുന്നു ബല്‍ഭീര്‍ സിങ് എന്ന ചെറുപ്പക്കാരന്. അന്ന് ബാബരി മസ്ജിദിന്റെ താഴികക്കുടത്തിനു മുകളില്‍ ആദ്യമെത്തി തകര്‍ക്കല്‍ ആരംഭിച്ച ഇദ്ദേഹം ഇന്ന് മുഹമ്മദ് ആമിറാണ്. അന്നു ബാബരി പൊളിച്ചതിനു പകരമായി പള്ളികള്‍ നിര്‍മിക്കുകയാണ് ഇന്നു മുഹമ്മദ് ആമിറിന്റെ ജീവിതലക്ഷ്യം.
തന്റെകൂടി പങ്കാളിത്തത്തോടെ 90 പള്ളികള്‍ ഇതിനകം നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്നും നൂറു പള്ളികള്‍ നിര്‍മിക്കുമെന്നും ആമിര്‍ പറയുന്നു. ഹരിയാനയിലെ പാനിപ്പത്തില്‍നിന്നുള്ള ഇദ്ദേഹം അന്ന് ആര്.എസ്.എസിലും ശിവസേനയിലും പ്രവര്‍ത്തിച്ചിരുന്നു.
പള്ളി പൊളിച്ചതിനു ശേഷം മാനസികമായുണ്ടായ പ്രയാസങ്ങളാണ് തന്നെ ഇസ്ലാമിനെക്കുറിച്ച മനസിലാക്കാന്‍ സഹായിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. 1993 ജൂണ്‍ ഒന്നിനാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."