HOME
DETAILS
MAL
ചളിവെള്ളം കിയാല്‍ ഓഫിസില്‍ ഒഴിച്ച് നാട്ടുകാരുടെ പ്രതിഷേധം
backup
July 23 2016 | 21:07 PM
മട്ടന്നൂര്‍: വിമാനത്താവള പദ്ധതി പ്രദേശത്തുനിന്നും മണ്ണും ചളിയും കുത്തിയൊലിച്ച് വീടുകളില്‍ എത്തിയതിനെതുടര്‍ന്ന് ചളി വെള്ളവുമായി നാട്ടുകാര്‍ കിയാല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബക്കറ്റില്‍ കൊണ്ടുവന്ന ചളി കിയാല്‍ ഓഫിസില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്.
കല്ലേരിക്കര, കാര പ്രദേശത്തെ അമ്പതോളം വീടുകളിലാണ് കഴിഞ്ഞദിവസം കനത്ത മഴയില്‍ മണ്ണും ചളിയും ഒഴുകിയെത്തിയത്.
വൃത്തികേടായ വീടുകള്‍ കഴുകി വൃത്തിയാക്കുമെന്നും വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ നിര്‍മിക്കുമെന്നും കിയാല്‍ അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. പി പുരുഷോത്തമന്, സി രാജന്, കെ.സി രതീഷ്, എം.കെ പ്രശാന്ത് എന്നിവരാണ് അധികൃതരുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."