ഗതാഗത സുരക്ഷ ഉറപ്പാക്കേണ്ടത് സാമൂഹിക ബാധ്യത: മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പാതകളില്‍ സഞ്ചരിക്കുന്ന എല്ലാവരുടെയും ബാധ്യതയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഗതാഗത നിയമങ്ങളും മാന്യതയും പാലിക്കേണ്ടത് ഡ്രൈവര്‍മാരുടെ മാത്രം ഉത്തരവാദിത്ത്വമായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ഹാളില്‍ റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികള്‍ ബൈക്ക് ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം. കുട്ടികള്‍ അശ്രദ്ധ മൂലം അപകടങ്ങള്‍ വരുത്തിവക്കുന്നത് രക്ഷിതാക്കള്‍ക്ക് എക്കാലത്തേയും ദുരന്തമായി തീരുന്നുവെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ കൂടുന്നതു പോലെ റോഡുകളുടെ വീതിയും ബൈപ്പാസുകളുടെ എണ്ണവും കൂടാത്തതും വാഹന ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
വാഹന പരിശോധനയുമായി ബന്ധപ്പെട്ട് പൊലിസ് കാലപ്പഴക്കം ചെന്ന രീതികളില്‍ മാറ്റം വരുത്തണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. വഴികളില്‍ ഒളിഞ്ഞു നിന്നു പരിശോധിക്കുന്ന രീതി തീര്‍ത്തും അശാസ്ത്രീയമാണെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."