സ്വപ്‌നം കാണുമ്പോള്‍
സ്വപ്‌നങ്ങള്‍ക്ക് മനുഷ്യന്റെ ആവിര്‍ഭാവത്തോളം പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് മനുഷ്യപരിണാമ ചരിത്രത്തോളം പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വപ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ എടുത്തുപറയേണ്ട വസ്തുത, അവയ്ക്ക് ഒരിക്കലും അവസാനിക്കാത്ത ഒരു ആസ്വാദന ശക്തിയുണ്ടെന്നതാണ്. നമ്മുടെ ഓരോ രാത്രിയും സ്വപ്‌നങ്ങള്‍ ഉറക്കത്തെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍, ഇവ ദുഃസ്വപ്‌നങ്ങള്‍ ആകുമ്പോള്‍ മാത്രമാണ് അവയെക്കുറിച്ച് നാം പരാതിപ്പെടുക എന്നതും രസകരമാണ്.
നാം ആരാണെന്നതിനെക്കുറിച്ചുള്ള വ്യക്തിപരവും വിശ്വാസയോഗ്യവുമായ അറിവിനെയാണ് സ്വപ്‌നങ്ങള്‍ വെളിപ്പെടുത്തിത്തരുന്നത്. സ്വപ്‌ന ത്തില്‍ നാം ഈ അറിവുമായി സമരത്തിലേര്‍പ്പെടാനുള്ള ഊര്‍ജം സംഭരിക്കുകയുമാണ്. ഓരോ രാത്രിയിലും നാലഞ്ച് തവണയെങ്കിലും സ്വപ്‌നങ്ങള്‍ ഉറക്കത്തെ തഴുകുന്നുണ്ട്. ഇവിടെ നാം നായയും പൂച്ചയും ചെകുത്താനും മാലാഖയുമടക്കം നമ്മുടെ ബോധതലങ്ങളിലുള്ള സര്‍വ ജീവികളുടെയും സ്വഭാവവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഒരു രാത്രിയിലെ ഉറക്കം നമ്മുടെ ശക്തമായ മാനസിക വ്യാപാരത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അത്യന്തം ഗഹനമായ ഒരു വേളയാണ്.
സ്വപ്‌നങ്ങള്‍ക്ക് ഏതാണ്ട് ഒരു കവിതയുടെ താളവും ശില്‍പങ്ങളുടെ ബിംബഭാവവും ഉള്ളതായി കാണാം. പകല്‍ സമയങ്ങളില്‍ ചിലപ്പോള്‍ തിരിച്ചറിയാതെയും ശ്രദ്ധിക്കപ്പെടാതെയും പോകുന്ന ചില വികാരങ്ങള്‍ നിദ്രാവസ്ഥയില്‍ നമ്മുടെ മനസിന്റെ അടിത്തട്ടില്‍ നിന്നു മൂര്‍ത്തരൂപം കൈക്കൊണ്ട് സ്വപ്‌നങ്ങളായി രൂപാന്തരപ്പെടുന്നു.
ഉറക്കത്തിന് നാല് ഘട്ടങ്ങളാണുള്ളത്. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി, തുരീയം. ഉണര്‍ന്നിരിക്കുന്ന വ്യക്തി ഉറക്കത്തിലേക്ക് പ്രവേശിക്കുന്നത് ഒന്നാംഘട്ടവും ഉറക്കം തുടങ്ങുന്നത് രണ്ടാംഘട്ടവും അടഞ്ഞ കണ്ണിനുള്ളില്‍ കിടന്ന് കൃഷ്ണമണി സാവധാനം ചലിക്കുന്നത് മൂന്നാംഘട്ടവും കൃഷ്ണമണി വേഗതയില്‍ ചലിക്കുന്ന ദ്രുത നേത്രചലനം (ഞമുശറ ഋ്യല ങീ്‌ലാലിേ ഞഋങ) നാലാംഘട്ടവുമാണ്. ഉറങ്ങാന്‍ കിടന്ന് ഏകദേശം ഒരു മണിക്കൂര്‍ കഴിയുമ്പോഴാണ് മൂന്നും നാലും ഘട്ടങ്ങളിലെത്തുന്നത്. സ്വപ്‌നം കാണാന്‍ തുടങ്ങുന്നതോടെ തലച്ചോറിലെ 'പോണ്‍ടൈന്‍' എന്ന ഭാഗത്തെ സെല്ലുകള്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയേക്കാളും മുപ്പത് നാ ല്‍പ്പത് ഇരട്ടി ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നും ഇക്കാരണത്താലാണ് ദ്രുതനേത്രചലനം സംഭവിക്കുന്നതെന്നും നിദ്രാഗവേഷകര്‍ പറയുന്നു. എന്നാല്‍, ഞഋങ ഇല്ലാതെയും സ്വപ്‌നം സംഭവിക്കുമെന്ന് മറ്റൊരു വാദവും ഉണ്ട്.
വരാന്‍പോകുന്ന സംഭവങ്ങളെ മുന്‍കൂട്ടി കാണിക്കുന്ന ക്ലെയര്‍ വോയന്‍സ് സ്വപ്‌നമടക്കം നിരവധി തലം സ്വപ്‌നങ്ങള്‍ക്കുണ്ട്. സ്വപ്‌നങ്ങളിലെ പ്രതിരൂപങ്ങളെ വ്യാഖ്യാനിച്ച് അബോധതലങ്ങളെ അനാവരണം ചെയ്തുകൊണ്ട് ഒരു സൈക്കോതെറാപ്പിസ്റ്റിന് മനോജന്യ ശാരീരിക രോഗങ്ങള്‍ക്ക് ചികിത്സ നടത്താനാവുന്നു. ചില സ്വപ്‌നങ്ങള്‍ മനഃശാസ്ത്ര ചികിത്സയ്ക്ക് അടിസ്ഥാന പ്രമാണമായി സ്വീകരിക്കാറുണ്ട്.
ഒരു രാത്രിയില്‍ ഏകദേശം ഒന്നര മണിക്കൂര്‍ ഇടവേളയില്‍ നാലഞ്ച് പ്രാവശ്യം ഒരാള്‍ ഉറക്കത്തില്‍ ഞഋങ നിദ്രയിലെത്തും. 'റെം' നിദ്ര മനുഷ്യന്റെ ജീവനാഡിയായിട്ടാണ് ഡ്രീം തെറാപ്പിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഹോര്‍മോണ്‍ പ്രവര്‍ത്തനം, നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി ശരീരത്തിലെ മറ്റേതൊരു പ്രവര്‍ത്തനത്തേക്കാളും കൂടുതലായി ഓരോ 90 മിനിട്ടിലും ഒരാള്‍ സ്വപ്‌നം കാണുന്നു. സ്വപ്‌നങ്ങള്‍ അത്യന്താപേക്ഷിതമാണ്.
പ്രത്യേകിച്ച് നാം ചെറുപ്പമായിരിക്കുമ്പോള്‍ അവ ഒഴിച്ചുകൂടാനാവാത്തവയെന്നവണ്ണം പ്രത്യക്ഷപ്പെടുന്നു. കുഞ്ഞുങ്ങള്‍ ഉറക്കത്തിന്റെ പകുതിഭാഗം'റെം'അവസ്ഥയില്‍ പിന്നിടുന്നു. ഇത് ഉറക്കത്തെ മാത്രം തടഞ്ഞുനിര്‍ത്തുന്ന മരുന്നുകള്‍ നല്‍കിയതിനുശേഷം ഏതാനും വ്യക്തികളില്‍ നടത്തിയ പരീക്ഷണത്തില്‍ സ്വപ്‌നംകാണാന്‍ കഴിയാതെ വന്നവരില്‍ ശക്തമായ വ്യക്തിത്വ വ്യതിയാനം സംഭവിക്കുന്നതായി കണ്ടിരുന്നു. ഇവര്‍ വിഷാദത്തിനടിമപ്പെട്ടവരും അതിരുകവിഞ്ഞ ഉത്കണ്ഠയ്ക്കടിമപ്പെട്ടവരും ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്തവരുമായാണ് അന്തിമവിശകലനത്തില്‍ മനസിലായത്. തുടര്‍ച്ചയായി സ്വപ്‌നം കാണാതിരിക്കുന്നത് അപകടത്തിലേക്കുള്ള യാത്രയായി വിലയിരുത്തപ്പെടുന്നു.
സ്വപ്‌നങ്ങള്‍ പൊതുവെ ഒരു പ്രത്യേക നിലവാരം പിന്തുടരുന്നവയും ചിട്ടപ്പെടുത്തിയ സംഭവങ്ങളുടെ പരമ്പരയോടുകൂടിയവയുമാണ്. ആദ്യ സ്വപ്‌നം ചെറുതും വര്‍ത്തമാനകാലവുമായി ബന്ധപ്പെട്ടതുമാണെങ്കില്‍ രണ്ടാമത്തെ സ്വപ്‌നം ചില സൂചനകളായിട്ടാണ് സംഭവിക്കുന്നത്. മൂന്നാമത്തേത് വര്‍ത്തമാന കാലവുമായി ബന്ധപ്പെട്ടതാണെങ്കിലും ഭൂതകാലത്തെ സംബന്ധിച്ചതായിരിക്കും. നാലാമത്തെ സ്വപ്‌നം ഭാവിയെക്കുറിച്ചും അഭിലാഷ പൂര്‍ത്തീകരണത്തെക്കുറിച്ചുമാണെങ്കില്‍ അഞ്ചാമത്തെ സ്വപ്‌നം വളരെ പ്രധാനപ്പെട്ടതാണ്. പലര്‍ക്കും ഇതായിരിക്കും അവസാന സ്വപ്‌നം.
ആദ്യത്തെ നാല് സ്വപ്‌നങ്ങളില്‍നിന്നുള്ള വസ്തുതകളിന്മേലാണ് അഞ്ചാമത്തെ സ്വപ്‌നം കെട്ടിപ്പടുക്കുന്നത്. ഇത് വര്‍ത്തമാന കാല ബന്ധിതമായിരിക്കും. ഇതൊക്കെയാണെങ്കിലും ഉണര്‍ന്ന് ഏതാനും നിമിഷം കഴിയുന്നതോടെ നാം സ്വപ്‌നങ്ങളെ മറന്നുപോവുകയാണ്. കണ്ട സ്വപ്‌നങ്ങള്‍ എല്ലാവര്‍ക്കും നേരം വെളുക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത് 'റെം' നിദ്രയുടെ അവസാനം ഉണരാത്തതുകൊണ്ടാണ്.
സ്വപ്‌നങ്ങള്‍ക്ക് ഒരു സാര്‍വത്രിക സ്വഭാവമുള്ളതായി കാണാം. സ്വപ്‌നം കാണാത്തവരായി ഈ ഭൂമിയില്‍ ആരും തന്നെയില്ല. പരിഹരിക്കപ്പെടാനാവാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്വപ്‌നങ്ങള്‍ക്കുള്ള പങ്ക് എക്കാലത്തും പഠനവിധേയമായിട്ടുണ്ട്. വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്ന ആദ്യത്തെയും ഏറ്റവും ചെറുതുമായ സ്വപ്‌നം പലപ്പോഴും ഒരു സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഉറക്കത്തിന് തൊട്ട് മുന്‍പ് നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നവുമായിട്ടാണ് നാം കിടക്കയിലെത്തുന്നത്. വര്‍ത്തമാനകാലവുമായി ബന്ധപ്പെട്ടതാണ് സ്വപ്‌ന പരമ്പരയിലെ ആദ്യ സ്വപ്‌നം. പുലരും മുന്‍പേ ഒരാള്‍ ചുരുങ്ങിയത് ഏഴ് സ്വപ്‌നം വരെ കാണുമെന്നാണ് സ്വപ്‌നഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പലപ്പോഴും ഓര്‍മയില്‍ തങ്ങിനി ല്‍ക്കുന്നില്ല. സ്വപ്‌നങ്ങള്‍ക്ക് മാന്യത കൈവന്നത് അവയ്ക്ക് പ്രശ്‌നങ്ങളെ പരിഹരിക്കുവാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയതോടെയാണ്.
1970കളില്‍ അമേരിക്കയിലും യൂറോപ്പിലും രൂപംകൊണ്ട പോപ്പ് സംസ്‌കാരത്തിന്റെ ഭാഗമായി സ്വപ്‌നങ്ങള്‍ക്കും ചില പ്രത്യേക തലങ്ങളുണ്ടായി. ഹെര്‍ബല്‍ ടീ കുടിച്ചുകൊണ്ട് പോപ് ഗായകര്‍ അന്നോളം കണ്ടിട്ടില്ലാത്ത വിചിത്രവും അവാച്യവുമായ സ്വപ്‌നലോകങ്ങളില്‍ സഞ്ചരിച്ചു. 1953 ലാണ് സ്വപ്‌നങ്ങളെ തലച്ചോറുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഗഹനമായ പഠനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇന്ന് തലച്ചോറിന്റെ രഹസ്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ ശാസ്ത്രം സ്ഥാപനങ്ങളെ അവലംബിക്കുകയാണ്.
മനുഷ്യനായി പിറന്ന ഒരു വ്യക്തിക്ക് സ്വപ്‌നം കാണാതിരിക്കാനാവില്ല. താന്‍ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല എന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അതിനര്‍ഥം അയാള്‍ ജീവിതത്തില്‍ സ്വപ്‌നം കണ്ടിട്ടില്ലെന്നല്ല. മറിച്ച് അയാള്‍ക്ക് താന്‍ കാണുന്ന സ്വപ്‌നം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നത് മാത്രമാണ്. ചിലര്‍ക്ക് ഇങ്ങനെയും ഒരു പ്രശ്‌നമുണ്ട്. പ്രോട്ടീന്‍ കുറവ്‌കൊണ്ടും ജന്മവൈകല്യംകൊണ്ടും സ്വപ്‌നം കാണാത്തവരുണ്ട്.
സാധാരണ മനുഷ്യരെപ്പോലെ അന്ധരും സ്വപ്‌നം കാണുന്നു. എന്നാല്‍, ജന്മനാ അന്ധരായവര്‍ക്ക് സ്വപ്‌നങ്ങളില്‍ കണ്ണുള്ളവര്‍ കാണുന്നതുപോലെയുള്ള ഇമേജുകള്‍ കാണാനാവില്ല. മറിച്ച് ശബ്ദങ്ങളും ഗന്ധവുമൊക്കെയായിരിക്കും സ്വപ്‌നങ്ങളില്‍ നിറയുക. എന്നാല്‍, കാഴ്ച ഇടയ്ക്കുവച്ച് നഷ്ടമായി അന്ധരായിത്തീരുന്നവരുടെ സ്വപ്‌നങ്ങളില്‍ പൂര്‍വകാലങ്ങളിലെപ്പോലെ തന്നെ ഇമേജുകള്‍ കാണാന്‍ കഴിയും.
സ്വപ്‌നങ്ങളിലെ സ്ത്രീ - പുരുഷ വൈജാത്യം
സ്വപ്‌നങ്ങളില്‍ സ്ത്രീ- പുരുഷ വൈജാത്യമുണ്ട്. പുരുഷന്മാരുടെ സ്വപ്‌നങ്ങളില്‍ മെക്കാനിക്കല്‍ ഇമേജുകളാണ് കൂടുതലായും പ്രകടമാകുന്നത്. ഇത് ജനിതകപരമായി പുരുഷനുള്ള ആക്രമണ മനോഭാവത്തെയും നായകസ്വഭാവത്തെയും പ്രതിനിധീകരിക്കുന്നു.
സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ അവരുടെ സ്വഭാവ സവിശേഷതയുമായി ബന്ധപ്പെട്ടവയാണ്. സംസാരിക്കുന്നതും സ്ഥലങ്ങളെക്കുറിച്ചും ഊഷ്മളമായ ലൈംഗിക ചോദനയെക്കുറിച്ചുമൊക്കെയാണ് സ്ത്രീകള്‍ കൂടുതലും സ്വപ്‌നം കാണുക. പ്രായം സ്വപ്‌നങ്ങളെ സ്വാധീനിക്കാറുണ്ട്.
കുട്ടികളുടെ സ്വപ്‌നങ്ങള്‍ മുതിര്‍ന്നവരുടെതില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. കൊച്ചുകുട്ടികള്‍ ഉറക്കത്തില്‍ ചിരിക്കുന്നത് മാലാഖമാരെ കാണുമ്പോഴാണെന്നത് എല്ലാ സമൂഹങ്ങളിലുമുള്ള ഒരു വിശ്വാസമാണ്. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ പലപ്പോഴും ദുഃസ്വപ്‌നങ്ങള്‍ക്ക് അടിപ്പെടാറുണ്ട്. ലോകത്തിലെ അവരുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള പരിമിതമായ അറിവുകളും അപക്വമായ മാനസികാവസ്ഥയും പലപ്പോഴും ഈ പ്രായക്കാരെ ഭയം എന്ന വികാരത്തിന് അടിപ്പെടുത്താറുണ്ട്. പല വസ്തുക്കളും ചുറ്റുപാടുകളും, ജന്തുക്കളുമൊക്കെ കുഞ്ഞുങ്ങളെ സംബന്ധിച്ച് തെറ്റായ ധാരണകളാണ് മനസില്‍ രൂപപ്പെടുത്തുന്നത്. ഇത് തന്നെയാണ് ദുഃസ്വപ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
സ്വപ്‌ന ബിംബങ്ങള്‍
സ്വപ്‌നങ്ങള്‍ക്ക് പലപ്പോഴും ഒരു മൂര്‍ത്തഭാവമുള്ളതായി കാണാം. എന്നാല്‍, മറ്റ് ചിലപ്പോഴാകട്ടെ അവ പരസ്പര ബന്ധമില്ലാത്തതും അമൂര്‍ത്തമായതുമായിരിക്കും. ഒരു വ്യക്തിയുടെ വ്യക്തിത്വവും അവന്റെ ജീവിതസാഹചര്യങ്ങളുമെല്ലാം സ്വപ്‌നത്തിലൂടെ പ്രതിഫലിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് സ്വപ്‌ന വ്യാഖ്യാനത്തിന് പേരുകേട്ട ഗുസ്റ്റാവസ് ഹിന്റ്മാന്‍ മില്ലറുടെ പതിനായിരം സ്വപ്‌ന വ്യാഖ്യാനങ്ങളടങ്ങിയ ഡ്രീം ഡിക്ഷ്ണറി ഇന്നും സ്വപ്‌ന ഗവേഷകര്‍ അവലംബിക്കുന്നത്. വര്‍ത്തമാനകാല സംഭവങ്ങളെയും ഉപബോധമനസിലെ വികാര-വിചാരങ്ങളെയും ബിംബങ്ങളാക്കി തീര്‍ക്കുകയാണ് സ്വപ്‌നങ്ങളുടെ പ്രധാന ധര്‍മം. സ്വപ്‌ന വ്യാഖ്യാനം ചെയ്യുന്നവര്‍ മാനിഫെസ്റ്റ് കണ്ടന്റിനെ വിശകലനം ചെയ്തുകൊണ്ട് വ്യക്തിയുടെ ഉപബോധമനസിലെ ഒളിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളെ കണ്ടെത്തുകയാണ്.
സാധാരണഗതിയില്‍ എല്ലാ മനുഷ്യരും കാണാറുള്ള ചില സ്വപ്‌നങ്ങളുണ്ട്. മനഃശാസ്ത്രജ്ഞര്‍ ഇവയെ യൂനിവേഴ്‌സല്‍ ഡ്രീംസ് എന്ന് വിളിക്കുന്നു. ഇത്തരം സ്വപ്‌നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നോക്കാം.
മനസിലെ വിഹ്വലമായ ചിന്തകളാണ് പലപ്പോഴും വീഴ്ചയെന്ന ഈ സ്വപ്‌നത്തിനാധാരം. ജീവിതപരാജയം, അരക്ഷിതബോധം, അഭിമാനക്ഷതം, പ്രേമനൈരാശ്യം, അതിരുകവിഞ്ഞ ഉത്കണ്ഠ ഇവയൊക്കെയാണ് വീഴുന്നത് സ്വപ്‌നം കാണുന്നതിനുള്ള വ്യാഖ്യാനം.
പൊതുസ്ഥലത്തും പൊതുജന മധ്യത്തിലുമൊക്കെ താന്‍ നഗ്നനായി നില്‍ക്കുന്നത് സ്വപ്‌നം കാണുകയാണെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ എന്ന വ്യക്തി മറ്റേതോ ഒരു അവസ്ഥയില്‍ അല്ലെങ്കില്‍ മറ്റൊരു വ്യക്തി ആയിത്തീരാന്‍ ശ്രമിക്കുകയും ഇത് മറ്റുള്ളവരുടെ പരിഹാസത്തിന് ഇടയാക്കിയേക്കുമോ എന്ന ഭയത്തില്‍നിന്നു ഉളവാകുന്നതുമാണ്. എന്നാല്‍, താന്‍ നഗ്നനാണെന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നാണ് സ്വപ്‌നം കാണുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ അര്‍ഥം മാറും. തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദപ്പെട്ട ഒരു കര്‍ത്തവ്യം ചെയ്തുതീര്‍ക്കാന്‍ തനിക്ക് സാധിക്കുകയില്ല എന്ന ഭയമാണ് അതിനു കാരണം. സ്വപ്‌ന ത്തിന്റെ അര്‍ഥമാകട്ടെ ഈ ഭയം അടിസ്ഥാന രഹിതമാണെന്നാണ് താനും. ഇനി മറ്റൊന്നുണ്ട്. നഗ്നനാണെന്നറിഞ്ഞിട്ടും നാണം തോന്നാത്ത അവസ്ഥ. ഇതിനര്‍ഥം ഈ വ്യക്തി ഒന്നിലും കൂസലില്ലാത്ത മനോഭാവക്കാരനാണെന്നും സ്വാതന്ത്ര്യദാഹിയും വളരെ തുറന്ന സ്വഭാവമുള്ളവനുമാണെന്നുമാണ്. എന്തും നേരിടാന്‍ കഴിവുണ്ട് എന്നതാണ് സൂചന.
ഒരു വ്യക്തിയുടെ ആത്മസത്തയെയാണ് വീടുമായി ബന്ധപ്പെട്ട സ്വപ്നം സൂചിപ്പിക്കുന്നത്. വീടിന്റെ മേല്‍ക്കൂര മനസിനെയും ഉയര്‍ന്ന ആത്മീയതയെയും ആഗ്രഹങ്ങള്‍
പൂര്‍ത്തീകരിച്ച് ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗത്തെയും സൂചിപ്പിക്കുന്നു. വീടിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഓരോ അര്‍ഥം സ്വപ്‌ന വ്യാഖ്യാതാക്കള്‍ നല്‍കുന്നു. ഉദാഹരണത്തിന് ബാല്‍കണി സ്വപ്‌നം കാണുന്നത് ദുഃഖവും വേര്‍പാടും ഉണ്ടാക്കും. കാമുകീ-കാമുകന്മാര്‍ ബാല്‍കണിയില്‍ ദുഃഖത്തോടെ കൂടിക്കാഴ്ച നടത്തി
പിരിയുന്നത് സ്വ
പ്‌നം കണ്ടാല്‍ ഒടുവില്‍ അവര്‍ എന്നെന്നേക്കുമായി പിരിയുമത്രെ?
ആഹാരം സ്വപ്‌നം കാണുന്നത് ചിന്തകളുടെ പരിപോഷണത്തെ സൂചിപ്പിക്കുന്നു. പുതിയ ആശയങ്ങളെ ഊട്ടിയുറപ്പിക്കലാണ്. സ്വന്തം ചിന്തയനുസരിച്ച് ശരിയായി പ്രവര്‍ത്തിക്കാം എന്ന ഒരു സൂചനയായും വിലയിരുത്തുന്നു.
ഫ്രോയ്ഡും സ്വപ്‌നങ്ങളും
സ്വപ്‌നങ്ങള്‍ക്ക് ഒരു പ്രത്യേക അര്‍ഥതലമുണ്ടെന്ന് ഉദ്‌ഘോഷിച്ചത് മന:ശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡാണ്. ഫ്രോയ്ഡിന് സ്വപ്‌നങ്ങളെ തലച്ചോറിന്റെ വെറുമൊരു പ്രവര്‍ത്തനം മാത്രമായി കാണാനായില്ല. അദ്ദേഹത്തിന്റെ 'ദ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് ഡ്രീംസ് 'എന്ന പുസ്തകം ഈ ചിന്തയില്‍നിന്നു ജന്മമെടുത്തതാണ്. ആധുനിക മനഃശാസ്ത്ര ലോകത്തിന് കിട്ടിയ ഏറ്റവും വലിയ സംഭാവനയായി ഈ ഗവേഷണ ഗ്രന്ഥം ഇന്നും വിലയിരുത്തപ്പെടുന്നു. ഇന്ന് ലോകത്തിറങ്ങിയിട്ടുള്ള ഓരോ സ്വപ്‌ന ഗവേഷണവും ഒന്നുകില്‍ ഫ്രോയ്ഡിന്റെ പുസ്തകത്തിന്റെ വിമര്‍ശനമോ അല്ലെങ്കില്‍ അനുകരണമോ ആണ്.
സദാചാര മൂല്യങ്ങളെ ഭയന്ന് മനുഷ്യന്‍ പല ആഗ്രഹങ്ങളും അടിച്ചമര്‍ത്തി അബോധമനസിലേക്ക് പുറംതള്ളുമ്പോള്‍ ഇവ പില്‍ക്കാലത്ത് സ്വപ്‌നങ്ങളായി രൂപാന്തരം പ്രാപിക്കുകയാണെന്നാണ് ഫ്രോയ്ഡിന്റെ കണ്ടെത്തല്‍.
കപട സദാചാരവാദികള്‍ അദ്ദേഹത്തിനെതിരേ വാളോങ്ങുകയുണ്ടായെങ്കിലും തന്റെ വാദത്തില്‍ ഫ്രോയ്ഡ് ഉറച്ചുനിന്നു. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് പല സ്വപ്‌നങ്ങളുടെയും ആധാരമെന്ന ഫ്രോയ്ഡിന്റെ വാദം പലരും ശക്തിയുക്തം എതിര്‍ത്തു. എന്നാല്‍,
പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ മന:ശാസ്ത്ര ലോകം ശരിവച്ചു. അങ്ങനെ സ്വപ്‌നങ്ങള്‍ അബോധ മനസിലേക്കുള്ള ചൂണ്ടുപലകകളാണെന്ന ഫ്രോയ്ഡിന്റെ അടിസ്ഥാന പഠനം ഇന്നും ഗവേഷണ വിഷയമായിക്കൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."