ലഹരി മാഫിയയുടെ വേരറുക്കുക എക്‌സൈസ് സേനയുടെ ലക്ഷ്യം: മന്ത്രി
തൃശൂര്‍: ലഹരി മാഫിയയുടെ വേരറുക്കുകയാണ് സംസ്ഥാന എക്‌സൈസ് സേനയുടെ ലക്ഷ്യമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമാണെ്. വിദ്യാര്‍ഥികളും യുവാക്കളും ഇതിന്റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ മൂന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണറായതിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചതായും മന്ത്രി അറിയിച്ചു. 11,000 മയക്കുമരുന്നു കേസുകളും, 42,000 അബ്കാരി കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. 185 റേഞ്ച് ഓഫിസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു. ഈ വര്‍ഷം ഏഴ് ഡിവിഷന്‍ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം നടപ്പാക്കും. പ്രളയകാലത്ത് സമാനതകളിലാത്ത രക്ഷാദൗത്യമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയെത്തുന്നതും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
115 വനിതകളാണ് ഇത്തവണ എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനകാലയളവില്‍ മികച്ച പ്രകടനം നടത്തിയതിന് ബെസ്റ്റ് ഇന്‍ഡോര്‍ ആയി വി. ജയശ്രീ, എം. നിമ്മി എന്നിവരെയും ബെസ്റ്റ് ഔട്ട് ഡോര്‍ ഓള്‍ റൗണ്ടറായി ആയി പി.ജെ നീനയും ബെസ്റ്റ് ഷോട്ട് പി.എ ദിവ്യയേയും ബെസ്റ്റ് ഓള്‍ റൗണ്ടറായി തെരഞ്ഞെടുത്തു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, അഡിഷണല്‍ എക്‌സൈസ് കമ്മിഷണര്‍ എ. വിജയന്‍, അക്കാദമി പ്രിന്‍സിപ്പല്‍ പി.വി മുരളികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."