നമ്മളാരാണ്.......; ടെലഗ്രാഫിന്റെ ഈ തലക്കെട്ട് പറയും ഇന്ന് ഇന്ത്യന്‍ ജനത ആരാണെന്ന്
ന്യൂഡല്‍ഹി: ജനതയുടെ അവകാശങ്ങളെ കാറ്റില്‍ പറത്തുന്ന സംഘ് ഭരണകൂടത്തിനു നേരെയല്ല, അവരെ വീണ്ടും വീണ്ടും അധികാരത്തിലേറ്റാന്‍ വിരലില്‍ മഷി പുരട്ടുന്ന ഇന്ത്യന്‍ ജനതക്കു നേരെയാണ് ദ ടെസലിഗ്രാഫ് ചോദ്യമുയര്‍ത്തുന്നത്. നാമാരാണ്. ശരിക്കും പൊതുജനം കഴുതകള്‍ തന്നെയോ.
'1992 ഡിസംബര്‍ ആറിലേക്ക് നയിച്ച സംഭവങ്ങള്‍ മുതല്‍ 2020 സപ്തംബര്‍ 30ന് നടന്നതു വരെ എല്ലാം നമ്മുക്കു മുന്നില്‍ തുറന്നു കിടക്കുകയാണ്. സംശയലേശമന്യേ നമുക്കറിയാം ആരാണത് ചെയ്തതെന്ന്. എന്തിനാണ് ചെയ്തതെന്നു. അതിന്റെ പേരില്‍ രാജ്യത്ത് ഒഴുകിയ ചോരപ്പുഴ എത്രയാണെന്നും. എന്നിട്ടും നാമവരെ ന്യായീകരിച്ചു. ആദരിച്ചു. തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചു. എന്നിട്ടിപ്പോള്‍ നിരാശരായ കഴുതകളെ പോലെ അലറുന്നു'
ബാബരി മസ്ജിദ് തകര്‍ത്ത വിധിയെ ഇങ്ങനെയാണ് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെയും പല സംഭവങ്ങളിലും ടെലഗ്രാഫിന്റെ കുറിക്കു കൊള്ളുന്ന തലക്കെട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."