HOME
DETAILS

വാദീഖുബാ വിളംബരം ചെയ്യുന്നത് മഹല്ല് ശാക്തീകരണം

  
backup
May 07 2017 | 01:05 AM

%e0%b4%b5%e0%b4%be%e0%b4%a6%e0%b5%80%e0%b4%96%e0%b5%81%e0%b4%ac%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%82%e0%b4%ac%e0%b4%b0%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8

സാമൂഹിക നിര്‍മിതിയുടെ അടിക്കല്ലുകളാണ് സുസംഘടിത സംവിധാനങ്ങള്‍. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളും സംഘടിതവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളുമായിരുന്നു ഇസ്‌ലാമിക നാഗരികതയെ ശോഭനമാക്കിയത്.

എന്നാല്‍ വൈവിധ്യങ്ങളുടെ കലവറയായ മലയാള മണ്ണില്‍ മുസ്‌ലിം ഉമ്മത്തിന് സാമൂഹിക സംസ്‌കൃതി സാധ്യമാക്കിയത് മഹല്ല് സംവിധാനങ്ങളായിരുന്നു. കേന്ദ്രീയമായൊരു സംവിധാനമൊരുക്കി സാംസ്‌കാരിക ജീവിതാന്തരീക്ഷത്തിന് ശക്തിപകരാന്‍ മഹല്ലുകള്‍ക്ക് സാധിച്ചു. മദീനയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) വികസിപ്പിച്ചെടുത്ത മസ്ജിദുന്നബവി കേന്ദ്രീകൃതമായ സാമൂഹിക ജീവിതത്തിന്റെ പരിഛേദമാണ് മാലിക് ബ്‌നു ദീനാറും സംഘവും കേരളത്തിന്റെ മണ്ണില്‍
പുനഃസൃഷ്ടിച്ചത്. വിവിധ ദിക്കുകളിലായി പണികഴിപ്പിച്ച മസ്ജിദുകളും അവ കേന്ദ്രീകരിച്ചുള്ള മത- സാമൂഹിക പ്രവര്‍ത്തനങ്ങളുമായിരുന്നു ഇവിടെ ഇസ്‌ലാമിക വ്യാപനത്തിന് ആക്കംകൂട്ടിയത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പരസ്പരാശ്രിത സമൂഹ സങ്കല്‍പത്തിന്റെ വെളിച്ചത്തില്‍ നിര്‍മ്മിച്ചെടുത്ത സുസ്ഥിരമായ മതകീയ സാമൂഹ്യ നവോഥാന സംവിധാനമായ നമ്മുടെ മഹല്ലുകള്‍ ഇന്ന് ഏറെക്കുറെ അപ്രസക്തവും അപ്രായോഗികവുമായിത്തീരുകയാണോ എന്ന് ആശങ്ക അധികരിച്ചപ്പോഴാണ് വീണ്ടുമൊരു വാദിഖുബാ മലബാറില്‍ പുനര്‍ജനിച്ചത്. ഇസ്‌ലാമിക നാഗരികതയുടെ തറവാട്ടുമുറ്റത്ത് പ്രവാചകന്‍ നിര്‍മിച്ച ആദ്യപള്ളിയായിരുന്നുവല്ലോ മസ്ജിദുഖുബാഅ്. ചരിത്രം മസ്ജിദുഖുബാഇനെ അടയാളപ്പെടുത്തിയ
പോലെ കേരളീയ പശ്ചാത്തലത്തില്‍ഖുബാ യിലൂടെ മറ്റൊരു ചരിത്രത്തിന് പിറവിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

വാദീഖുബാ ഓര്‍മപ്പെടുത്തുന്നത്

ഒന്‍പത് പതിറ്റാണ്ടിലേറെയായി കേരളീയ മുസ്‌ലിംകളുടെ സമഗ്ര മേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ കേരളത്തിലെ മഹല്ല് സംവിധാനങ്ങളുടെ ഏകോപനവും ശാക്തീകരണവും ലക്ഷ്യമാക്കി 1987ല്‍ സ്ഥാപിച്ച പോഷകഘടകമാണ് സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്). അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും അസന്മാര്‍ഗിക നീക്കങ്ങള്‍ക്കും കൂടുതല്‍ വേരോട്ടമുണ്ടായിരുന്ന ഒരു സവിശേഷ ഘട്ടത്തിലായിരുന്നു എസ്.എം.എഫിന്റെ രൂപീകരണം. നിരാലംബരും
നിരാശ്രയരുമായിരുന്ന തലമുറയുടെ സമഗ്ര പുരോഗതിക്ക് മദീനയിലെ പള്ളി കേന്ദ്രീകരിച്ച് പ്രവാചകന്‍ സാധിച്ചെടുത്ത സമൂഹികശാക്തീകരണത്തിന്റെ രൂപമാറ്റമാണ് മാലിക് ബിന്‍ ദീനാറിന്റെ പിന്‍തലമുറ കേരളത്തില്‍ സൃഷ്ടിച്ചെടുത്തത്. ദാരിദ്ര്യത്തിന്റെ തിക്തപശ്ചാത്തലങ്ങളില്‍ നി ന്നായിരുന്നു മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ ആവിര്‍ഭവിച്ചത്.
എന്നാല്‍ പുതിയ കാലത്ത് അഹന്തയും ആര്‍ഭാടവും വളര്‍ന്നുവരികയും അനൈക്യത്തിന്റെ പള്ളികള്‍ക്ക് ശില പാകപ്പെടുകയും ചെയ്തതോടെ നമ്മുടെ മഹല്ലുകള്‍ക്ക് ദുര്‍ബലത അനുഭവിക്കേണ്ടി വന്നു. മഹല്ല് അധികാരികളുടെ ചുമതല പള്ളിക്ക് മാസപ്പടി ശേഖരിക്കലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കലും മാത്രമായി ചുരുങ്ങി. ഈയൊരു സാഹചര്യത്തില്‍ വൈജ്ഞാനി ക-ധാര്‍മിക-സാംസ്‌കാരിക മേഖലകളില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തി സമൂഹത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കിയ നമ്മുടെ മഹല്ല് സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്‌കരകണ വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കണ്ടേ സംവിധാനങ്ങളും ചര്‍ച്ചക്ക് വിധേയമാക്കലാണ് വാദീഖുബായിലെ സംഗമം വഴി ലക്ഷ്യമിട്ടത്. മഹല്ലുകള്‍ ക്രിയാത്മകമാകുന്നതിനും അതുവഴി സമുദായത്തില്‍ വിപ്ലവാത്മകവും സൃഷ്ടിപരവുമായ മുന്നേറ്റം സാധ്യമാകുന്നതിനും സഹായകമായ സുപ്രധാനകാര്യങ്ങള്‍ പങ്കുവെക്കാന്‍ ദ്വിദിന സംഗമത്തിലൂടെ സാധിച്ചിട്ടുണ്ട്. കുറ്റമറ്റതാണെന്ന വീരവാദമില്ലെങ്കിലും സമുദായ നേതൃത്വം അലങ്കരിക്കുന്നവര്‍ക്ക് പ്രതീക്ഷയും പ്രത്യാശയും പകരുന്ന സംഗമമായിരുന്നു തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജിലെ ദേശീയ പ്രതിനിധി സംഗമം.
കൊട്ടിഘോഷങ്ങളോ പ്രചണ്ഡ പ്രചാരണങ്ങളോ ഇല്ലാതെ കേരളത്തിലെ അംഗീകൃത മഹല്ലുകളില്‍ നിന്നു തെരഞ്ഞെടുത്ത ഭാരവാഹികളെയും കശ്മീര്‍, ബംഗാള്‍, ബിഹാര്‍, ത്രിപുര, സീമാന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് കേവല സമ്മേളനമെന്നതിനപ്പുറം കൃത്യമായ പദ്ധതികളും ആസൂത്രണങ്ങളുമടങ്ങിയ ചര്‍ച്ചകളാണ് സംഘടിപ്പിച്ചത്. ഒരു വേദിയില്‍ കേരളത്തിലെ മഹല്ല് ജാഗരണത്തിന്റെയും ശാക്തീകരണത്തിന്റെയും അനിവാര്യതയും പ്രായോഗിക രീതികളും സമഗ്രമായി ചര്‍ച്ചാവിധേയമാക്കിയപ്പോള്‍ മറ്റൊരിടത്ത് ഇതര സംസ്ഥാന പ്രതിനിധികള്‍ക്കായി കേരളത്തിലെ മഹല്ല് സംവിധാനങ്ങളും അവ സാധിച്ചെടുത്ത സാമൂഹികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ പകര്‍ന്നു നല്‍കാനും അവിടങ്ങളില്‍ മുസ്‌ലിം സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി കൈകൊണ്ട പദ്ധതികള്‍ കൂടിയാലോചന നടത്താനും ചര്‍ച്ചചെയ്യാനും വേദിയായി.
പലായന ശേഷം മദീനായിലെത്തിയപ്പോള്‍ അപരിചിതത്വം അനുഭവപ്പെട്ട അനുചരര്‍ക്ക് ഖുബാ പശ്ചാത്തലത്തില്‍ തിരുനബി പകര്‍ന്ന ആത്മധൈര്യവും പിന്‍ബലുവുമാണ് ഇസ്‌ലാമിക മുന്നേറ്റത്തിന് ഊര്‍ജ്ജമേകിയതെങ്കില്‍ കേരളീയ മുസ്‌ലിം പ്രാദേശിക നേതൃത്വത്തിന് തൃശൂരിലെ വാദീഖുബാ പകര്‍ന്നേകിയത് മഹല്ല് സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ആത്മധൈര്യമായിരുന്നു.

സെഷനുകള്‍ ചര്‍ച്ച ചെയ്തത്

മഹല്ല് ജാഗരണത്തിന്റെയും ശാക്തീകരണ ത്തിന്റെയും മാതൃകകള്‍ കണിശമായ സമയനി ഷ്ഠ പാലിച്ചുകൊണ്ട് പകര്‍ന്നുനല്‍കുന്നതായിരുന്നു സംഗമത്തിലെ ഓരോ സെഷനും. പഠനാ ര്‍ഹവും ചിന്തോദ്ദീപവുമായ സെഷനുകളിലെ അവതരണങ്ങളത്രയും മഹല്ലുകളുടെ കാര്യക്ഷമതക്കു വേണ്ടിയുള്ള ക്രിയാത്മക പദ്ധതികളെയും സംവിധാനങ്ങളെയും അധികരിച്ചായിരുന്നു. മഹല്ല് ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സുദീര്‍ഘവും വിഷയാധിഷ്ഠിതവുമായ ഉദ്ഘാടന ഭാഷണം മഹല്ല് നേതൃത്വത്തിന് ഏറെ പ്രത്യാശ നല്‍കുന്നതായിരുന്നു. മഹല്ല് സംരംഭങ്ങളുടെ കാര്യക്ഷമതക്ക് ഈ ശാസ്ത്രീയമായ ചട്ടക്കൂടുണ്ടാക്കുന്ന നവപ്രക്രിയയുടെ ആണിക്കല്ലുകളായിരുന്ന മൂന്ന് മഹല്‍വ്യക്തിത്വങ്ങളെ അനുസ്മരിച്ചായിരുന്നു പ്രഭാഷണം. എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നീ യുഗപുരുഷരുടെ അധ്വാനഫലമാണ് മഹല്ല് സംവിധാനത്തിന് വികാസമുണ്ടാക്കിയതെന്നും മഹല്ലുകളെ രാജ്യവ്യാപകമാക്കലും അതുവഴി മുസ്‌ലിം ശാക്തീരണവും ലക്ഷ്യമാക്കിയാണ് അവര്‍ ദാറുല്‍ഹുദാക്ക് ജന്മം നല്‍കിയതെന്നും തങ്ങള്‍ വാദിഖുബായെ ഓര്‍മപ്പെടുത്തി.
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക് സഹായകമായ ഏകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗതിവേഗം കൈവരിച്ചിട്ടില്ലെന്നും നിരുത്തരവാദിത്വത്തില്‍ നിന്ന് ഉത്തരവാദിത്വത്തിലേക്കും നിഷ്‌ക്രിയത്വത്തില്‍ നിന്ന് സക്രിയത്വത്തിലേക്കും അവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ചരിത്രപരമായ നിയോഗം സുന്നി മഹല്ല് ഫെഡറേഷന്‍ ഏറ്റെടുക്കുകയാണെന്നും തങ്ങള്‍ ഉണര്‍ത്തി.
മഹല്ല്: നവലോകത്തെ സംസ്‌കരണ മാതൃകകള്‍, സ്വയം പര്യാപ്തമാകേണ്ട മഹല്ല് സംവിധാനങ്ങള്‍, മഹല്ല് നേതൃത്വം: വ്യക്തിത്വം, സാമൂഹിക വിചാരം, കര്‍മപഥം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാണ് വാദീഖുബായില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.
മാതൃകായോഗ്യരായ മഹല്ല് സാരഥികള്‍, പള്ളി കേന്ദ്രീകൃത യുവതലമുറ, അവരുടെ കൈയൊപ്പുള്ള പദ്ധതികള്‍ എന്നിവ പുതിയ കാലത്തെ മഹല്ല് സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളാണെന്നും മതത്തിലൂന്നിയ ഭൗതികതക്കും ധാര്‍മികതയുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കും രൂപമുണ്ടാക്കാന്‍ മഹല്ല് നേതൃത്വം ശക്തമായി മുന്നിട്ടിറങ്ങണമെന്നും ഉദ്‌ഘോഷിച്ചായിരുന്നു സെഷനുകളിലെ ഓരോ അവതരണങ്ങളും.

കേരളേതര പ്രതിനിധികള്‍ക്ക് പകര്‍ന്നുനല്‍കിയത്

വാദീഖുബായെ ശ്രദ്ധേയമാക്കിയത് കേരളേതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ പ്രതിനിധികളുടെ സാന്നിധ്യമായിരുന്നു. രാജ്യത്തെ സമകാലിക സാഹചര്യത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് സമൂഹശാക്തീകരണത്തലൂടെ അതിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ദേശീയ സംഗമത്തിന് എസ്.എം.എഫ് അവസരമൊരുക്കിയത്. കേരളത്തില്‍ മഹല്ല് സംവിധാനത്തിലൂടെ സാധിച്ചെടുത്ത ജാഗരണ പ്രവര്‍ത്തനങ്ങളെ ഇതര സംസ്ഥാനങ്ങളിലെ സഹോദരര്‍ക്കു കൂടി പകര്‍ന്നുനല്‍കുകയാണ് ഇതുവഴി ലക്ഷ്യമിട്ടത്.
നമ്മുടെ സാംസ്‌കാരിക പൈതൃകവും സമുദായ സാരഥ്യത്തിന്റെ കെട്ടുറപ്പും ഭദ്രതയും പകര്‍ന്നുകൊടുക്കുക, വിദ്യാഭ്യാസ പുരോഗതിയുടെ നേര്‍ചിത്രങ്ങള്‍ വിവരിക്കുക, കേരള മോഡല്‍ മഹല്ല് സംവിധാനം വ്യാപിപ്പിക്കുന്നതിനു ള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ മേഖലകളിലൂന്നിയ ചര്‍ച്ചകളായിരുന്നു ദേശീയ പ്രതിനിധികളുടെ ഒത്തുകൂടലില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്. വിവിധയിടങ്ങളില്‍ എസ്.എം.എഫ് വിജയകരമായി നടപ്പിലാക്കിയ മഹല്ല് സംവിധാനങ്ങളും പദ്ധതികളും നേരിട്ട് മനസിലാക്കാനും അവസരമൊരുക്കി. മത-ഭൗദ്ധിക മേഖലകളില്‍ ഐക്യബോധമുണ്ടാക്കാനായതാണ് കേരളമണ്ണിലെ സാമൂഹിക വളര്‍ച്ചക്ക് നിദാനമായതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ വാദിഖുബാ നിമിത്തമായിട്ടുണ്ടാകുമെന്ന് നമുക്ക് സമാശ്വസിക്കാം.
സമഗ്രമായ പദ്ധതികളിലൂടെയും ആവിഷ്‌കാരത്തിലൂടെയും സാര്‍വകാലിക നന്മയിലേക്ക് നയിക്കാനും മഹല്ല് സംവിധാനമെന്ന വിശാല വലയത്തില്‍ പരിപൂര്‍ണ്ണ പരിരക്ഷയോടെ സമൂഹത്തെ നേര്‍വഴി നടത്താ
നും പ്രതിജ്ഞയെടുത്താണ് ഓരോ പ്രതിനിധിയും വാദീഖുബായോട് യാത്രപറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago