HOME
DETAILS

ഗസയിലെ കൊടും തണുപ്പില്‍ മരവിച്ച് മരിച്ചു വീണ് കുഞ്ഞുങ്ങള്‍

  
December 26, 2024 | 7:26 AM

Babies freeze to death in extreme cold in Gaza

ഗസ സിറ്റി:  ഗസയില്‍ കൊടുംതണുപ്പില്‍ നവജാതശിശുക്കള്‍ തണുത്തു മരിച്ചു. തെക്കന്‍ ഗസയിലെ അല്‍-മവാസിയിലെ അഭയാര്‍ഥി ക്യാംപില്‍ 48 മണിക്കൂറിനിടെ മൂന്നുകുട്ടികളാണ് കൊടുംതണുപ്പില്‍ മരവിച്ച് മരിച്ചത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞും മരിച്ചവരിലുണ്ടെന്ന് ഗസയിലെ ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍ ബുര്‍ഷ് വ്യക്തമാക്കി. 

ഗസയിലെ കുറഞ്ഞ താപനിലയും ക്യാംപിലെ വീടുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യമില്ലായ്മയുമാണ് കുഞ്ഞുങ്ങളെ മരണത്തിലേക്ക്് നയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. റഫയുടെ പടിഞ്ഞാറ് തീരപ്രദേശമായ അല്‍ മവാസിയില്‍ കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. തുണിയും നൈലോണും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ടെന്റുകളിലാണ് ഇവരുടെ താമസം. ശൈത്യകാല  കൊടുംതണുപ്പാണ് ഇപ്പോഴത്തെ വെല്ലുവിളി.

കുഞ്ഞുങ്ങളെ തുണികളില്‍ പൊതിഞ്ഞ് ശരീരത്തിന്റെ താപനില ക്രമീകരിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ വസ്ത്രങ്ങള്‍ കുറവയാതിനാല്‍ ഇത് അധികനേരം തുടരാനും കഴിയുന്നില്ല. തണുപ്പു കൂടുമ്പോള്‍ കുഞ്ഞുങ്ങളുടെ കളര്‍ നീലനിറമാകുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. അവശ്യ ചികിത്സയോ ഭക്ഷണമോ ഇല്ലാതെയാണ് ജനങ്ങള്‍ ജീവിക്കുന്നതെന്നും ശൈത്യകാലത്തോടെ ഇവരുടെ ജീവിതം ദുരിതവുമാവുകയാണ്. 2023 ഒക്ടോബര്‍ ഏഴു മതുല്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ അക്രമങ്ങളില്‍ ഗസ ജനവാസയോഗ്യമല്ലാതായി മാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago