HOME
DETAILS

മുഖംമൂടി ധരിച്ച് 13 കവർച്ചകൾ നടത്തിയ കള്ളനെ കുവൈത്ത് പൊലിസ്  പിടികൂടി 

  
December 26, 2024 | 9:28 AM

Kuwait police arrest masked thief who committed 13 robberies

കുവൈത്ത് സിറ്റി: രാജ്യത്തിലെ നിരവധി ഗവർണറേറ്റുകളിലായി നടന്ന നിരവധി കവർച്ചകൾക്ക് ഉത്തരവാദിയായ മുഖംമൂടി ധരിച്ച കള്ളനെ ക്രിമിനൽ സെക്ടറിന്റെ ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് വിജയകരമായി പിടികൂടി.  "എ. ജെ. വൈ" എന്നറിയപ്പെടുന്ന പ്രതി, 13 മോഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയാളുടെ ഏറ്റവും പുതിയ കുറ്റകൃത്യം നടന്നത്, ഇതായിരുന്നു അന്വേഷണനത്തിന്ന് ഒരു സുപ്രധാന വഴിത്തിരിവഴി മാറിയത്.

പ്രധാനമായും പുലർച്ചെ കടകളിൽ കൊള്ളയടിക്കുന്നതായിരുന്നു കള്ളന്റെ പ്രവർത്തനരീതി. ഒരു മധുരപലഹാരക്കട, ഒരു റെസ്റ്റോറന്റ് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ബിസിനസുകൾ ലക്ഷ്യമിടാൻ അയാൾ അമേരിക്കൻ നിർമ്മിത വാഹനം ഉപയോഗിച്ചതായി മനസ്സിലാക്കാൻ സാധിച്ചിരുന്നു.  അറിയാതിരിക്കുവാൻ സ്ഥിരമായി മുഖംമൂടി ധരിച്ചായിരുന്നു കള്ളൻ  കവർച്ച രീതിയാണ് ഉപയോഗിച്ചിരുന്നത്. സമാനമായ രീതിയിലുള്ള രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ  നടക്കുന്ന മോഷണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് പോലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനും വേണ്ടി  ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഒരു പ്രത്യേക  അന്വേഷണ സംഘത്തെ രൂപീകരിച്ചു അന്വേഷണം ആരംഭിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച്, ഡിറ്റക്ടീവുകൾക്ക് പ്രതിയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും അയാളുടെ കുറ്റകൃത്യങ്ങളിലെ രീതികൾ തിരിച്ചറിയാനും കഴിഞ്ഞു.

ഹവല്ലി, സിറ്റി, ജഹ്‌റ ഗവർണറേറ്റുകളിൽ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോഷ്ടാവ് നിരവധി കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഊർജ്ജിതമായി  അന്വേഷണത്തിന് ശേഷം, അന്വേഷണ സംഘം പ്രതിയുടെ വാഹനം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ നടന്ന കൂടുതൽ ചോദ്യം ചെയ്യലിൽ, വ്യത്യസ്ത മേഖലകളിൽ സമാനമായ കവർച്ചകൾ നടത്തിയതായി പ്രതി സമ്മതിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago