HOME
DETAILS

എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു

  
Web Desk
December 25, 2024 | 4:40 PM

mt vasudevan nair died


മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

കാലത്തിന്റെ സങ്കീര്‍ണതകളും ജീവതത്തിന്റെ ഉയര്‍ച്ചതാഴ്ചകളും എഴുത്തില്‍ പകര്‍ത്തി ഒരു തലമുറയെ സ്വാധീനിച്ച മാടക്ക് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായര്‍ കൈവച്ച മേഖലകളിലൊക്കെയും തന്റേതായ ഇടം രേഖപ്പെടുത്തിയിട്ടുണ്ട്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, നാടകകൃത്ത് തുടങ്ങിയ മേഖലകളില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അദ്ദേഹത്തെ തേടി പത്മഭൂഷണ്‍ ജ്ഞാനപീഠം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ എത്തി.

നക്ഷത്ര സമാനമായ വാക്കുകള്‍ തലമുറകള്‍ക്കായി പകര്‍ത്തിയ എം.ടിയുടെ ഒരോ കഥയും ചരിത്രമാണ്. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകര്‍ച്ചയും ജന്മിത്വത്തിന്റെ അവസാനഘട്ടവും നായര്‍ തറവാടുകള്‍ നേരിട്ട സമസ്യകളും പറയുന്ന ചരിത്രം. 

പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15ന് ടി. നാരയണന്‍ നായര്‍ അമ്മാളു അമ്മ ദമ്പതികളുടെ മകനായാണ് ജനനം. മലമക്കാവ് എലമന്ററി, കുമരനെല്ലൂര്‍ ഹൈസ്‌കൂളിലാണ് പ്രാഥമിക പഠനം. പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് 1953ല്‍ ബി.എസ്.സി (കെമിസ്ട്രി) ബിരുദം നേടി. തുടര്‍ന്ന് പട്ടാമ്പി ഹൈസ്‌കൂള്‍, ചാവക്കാട് ബോര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. 1955-1956 കാലത്ത് പട്ടാമ്പി എം.ബി ട്യൂട്ടോറിയലില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. 1957ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. അതോടൊപ്പം എഴുത്തും തുടര്‍ന്നു. 

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സാഹിത്യ രചന തുടങ്ങിയിരുന്നു. കോളജ് കാലത്ത് ജയകേരളം മാസികയില്‍ കഥകള്‍ അച്ചടിച്ചുവന്നു. വിക്ടോറിയ കോളജിലെ ബിരുദ പഠനത്തിനിടെ രക്തം പുരണ്ട മണല്‍തരികള്‍ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടിയുടെ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് അദ്ദേഹത്തെ മലയാള സാഹിത്യലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 

ആദ്യമായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടാണ്. ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കാലം എന്ന നോവലിന് കേന്ദ്രസാഹത്യ അക്കാദമി അവാര്‍ഡും വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. 1996ല്‍ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായി. അസുരവിത്ത്, വിലാപ യാത്ര, മഞ്ഞ്, എന്‍.പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം, തുടങ്ങി വായനക്കാര്‍ നെഞ്ചോട് ചേര്‍ത്തുവച്ച നിരവധി നോവലുകളും കൂടാതെ കഥകളും എഴുതിയിട്ടുണ്ട്. 

സാഹിത്യ ജീവിതം പോലെ തന്നെ എം.ടിയുടെ സിനിമാ ജീവിതവും പ്രധാന്യമര്‍ഹിക്കുന്നതാണ്. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരിക്കഥയെഴുതിയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തെത്തിയത്. 1973ല്‍ സംവിധാനം ചെയ്ത നിര്‍മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലു ഈയിനത്തില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതം ഗമയഃ, പെരുന്തച്ചന്‍, സുകൃതം, ഒരു ചെറുപുഞ്ചിരി, തീര്‍ഥാടനം, എന്നിവയ്ക്ക് സംസ്ഥാന ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 

മാതൃഭൂമിയുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ എം.ടി വഹിച്ചിട്ടുണ്ട്. 1999ല്‍ ആണ് മതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സ്ഥാനത്തുനിന്ന് വിരമിച്ചു. 1993 ജനുവരി 23 മുതല്‍ തുഞ്ചന്‍ സ്മാരക സമിതി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു. 

1996ല്‍ കാലിക്കറ്റ് സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും ഓണററി ഡി. ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 2005ല്‍ പത്മഭൂഷ നല്‍കി രാജ്യം ആദരിച്ചു. അതേ വര്‍ഷം കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്തം നല്‍കി. 2011ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. 2013ല്‍ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു. 

പ്രശസ്ത നര്‍ത്തിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍:സിതാര, അശ്വതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന/gold rate

Business
  •  11 days ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  11 days ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  11 days ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  11 days ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  11 days ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  11 days ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  11 days ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  11 days ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  11 days ago
No Image

മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങി

uae
  •  12 days ago