HOME
DETAILS

UAE യിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇന്ത്യൻ ബാലൻ്റെ കണ്ണിൽ പന്തുകൊണ്ട് കാഴ്ച പോയി; ലേസർ ചികിത്സയിലൂടെ തിരിച്ചുകിട്ടി

  
December 26 2024 | 02:12 AM

13-year-old Indian pravasi boys vision saved after cricket ball injury in uae

അബൂദബി: ക്രിക്കറ്റ് കളിക്കുന്നതിനിടെ  കണ്ണിൽ പന്തുകൊണ്ട് കാഴ്ച പോയ ഇന്ത്യൻ ബാലന് അത്യപൂർവ ലേസർ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി. ക്രിക്കറ്റ് പന്തിന് പരിക്കേറ്റ 13 വയസ്സുള്ള ഇന്ത്യൻ പ്രവാസി ബാലൻ്റെ കാഴ്ച ആണ് നഷ്ടമായത്.  ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് 13 കാരൻ്റെ കണ്ണിനു ഗുരുതരമായി പരിക്കേൽക്കുകയും കാഴ്ച ശേഷി നഷ്ടമാകുകയും ചെയ്തത്.

 

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടി, തൻ്റെ അപ്പാർട്ട്മെൻ്റിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നപ്പോൾ ക്രിക്കറ്റ് പന്ത് ഇടത് കണ്ണിൽ ആണ് തട്ടിയത്. കടുത്ത വേദന വന്നതിനൊപ്പം കണ്ണ് ആകെ ചുവക്കുകയും  കാഴ്ചയും മങ്ങുകയും ചെയ്തു. ഐസ് പായ്ക്ക് ഉപയോഗിച്ചുള്ള പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആൺകുട്ടിയുടെ കണ്ണിൻ്റെ ലക്ഷണങ്ങൾ വഷളായതിനാൽ കുടുംബം വിദഗ്ധ ചികിൽസ തേടി. 

 

തുടന്ന് അവർ ആസ്റ്റർ ക്ലിനിക്ക് ബുർ ദുബായിൽ എത്തി.  ആസ്റ്റർ ഹോസ്പിറ്റൽ മാൻഖൂളിലെ സ്പെഷ്യലിസ്റ്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. ഗസാല ഹസൻ മൻസൂരി സമഗ്ര നടത്തിയ പരിശോധനയില് ഇടത് കണ്ണിലെ ഒന്നിലധികം സ്ഥലത്ത് റെറ്റിനയില് പൊട്ടൽ കണ്ടെത്തി.  OCT, Fundus ഫോട്ടോഗ്രഫി തുടങ്ങിയ നൂതന ഡയഗ്നോസ്റ്റിക് ടൂളുകൾ ഉപയോഗിച്ച് പരിശോധന നടത്തി.  കേടുപാടുകൾ അടയ്ക്കുന്നതിന് ലേസർ നടപടിക്രമം അവർ ശുപാർശ ചെയ്തു. വൈകാതെ കുട്ടിയെ ലേസർ ചികിത്സയ്ക്ക് വിധേയനാക്കി. അതേ ദിവസം തന്നെ ഡിസ്ചാർജ് ആയി. തുടർന്ന് പൂർണ്ണമായി സുഖം പ്രാപിച്ചുവെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. കാഴ്ചശക്തി പുനഃസ്ഥാപിച്ചു കുട്ടി കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങി. നേത്ര പരിക്കുകൾ ചികിത്സിക്കുന്നതിൽ നേരത്തെയുള്ള രോഗനിർണയത്തിനൂം വേഗത്തിലുള്ള ഇടപെടലിനും വൻ പ്രാധാന്യം ഉണ്ടെന്ന്  ഡോ. ഗസാല പറഞ്ഞു.

 

13-year-old Indian pravasi boy’s vision saved after cricket ball injury in uae



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  3 days ago
No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  3 days ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  3 days ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  3 days ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  3 days ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  3 days ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  3 days ago