ചോദ്യങ്ങളില്‍ നിന്നൊളിച്ചോടി മോദിയുടെ വാര്‍ത്താ സമ്മേളനം, നാമമാത്ര മറുപടി പറഞ്ഞത് അമിത്ഷാ
ന്യുഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ഒരിക്കല്‍ പോലും വാര്‍ത്താ സമ്മേളനം വിളിച്ചിട്ടില്ലെന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാനെത്തിയ നരേന്ദ്രമോദി മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ബി.ജെ.പി ആസ്ഥാനത്ത് അമിത്ഷായുടെ വാര്‍ത്താ സമ്മേളനം എന്നറിയിച്ചിടത്തേക്ക് നാടകീയമായി മോദിയും കടന്നുവരികയായിരുന്നു. റഫാല്‍ ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധി സമാന്തര വാര്‍ത്താ സമ്മേളനം നടത്തി ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ല. രാഹുലിന്റെ ആവശ്യം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമായി ഉയര്‍ന്നപ്പോഴും മറുപടി പറഞ്ഞത് അമിത് ഷാ മാത്രമായിരുന്നു.
തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ മോദി മറന്നില്ല. എന്നാല്‍ അമിത്ഷാ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചാണ് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി പ്രധാനമന്ത്രിക്കുചുറ്റും നിരന്നപ്പോള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഉള്ള സാഹചര്യത്തില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞായിരുന്നു ചോദ്യങ്ങളില്‍ നിന്ന് മോദി ഒഴിഞ്ഞുമാറിയത്. ചോദ്യങ്ങള്‍ക്ക് അല്‍പമെങ്കിലും മറുപടി പറഞ്ഞത് അമിത്ഷായാണ്.
'റഫാല്‍ അഴിമതിയാരോപണത്തിന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കില്‍ രാഹുല്‍ അത് സുപ്രിം കോടതിയില്‍ പറയണമായിരുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സര്‍ക്കാരാണ് ഇത്' എന്നും അമിത് ഷാ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."