യു.എസ് ഓപണ്‍: ദ്യോകോവിച്ചും ഒസാക്കയും സെമിയില്‍
വാഷിങ്ടണ്‍: സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച് യു. എസ് ഓപണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ആസ്‌ത്രേലിയന്‍ താരം ജോണ്‍ മില്‍മാനെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് സെമിയിലെത്തിയത്. 6-3,6-4,6-4 എന്ന സ്‌കോറിനായിരുന്നു ദ്യോകോവിച്ചിന്റെ ജയം. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തി ജപ്പാന്‍ താരം കെയ് നിഷികോരി സെമിയിലെത്തി. നിഷികോരി ഇതാദ്യമായാണ് യു.എസ് ഓപണിന്റെ സെമിയിലെത്തുന്നത്. 6-2,4-6,6(5)-7(7), 6-4, 4-6 എന്ന സ്‌കോറിനായിരുന്നു ജപ്പാന്‍ താരത്തിന്റെ ജയം. സ്പാനിഷ് താരം സുവാരസ് നവരോയെ പരാജയപ്പെടുത്തി അമേരിക്കന്‍ താരം മാഡിസന്‍ കിസ് വനിതാ വിഭാഗത്തില്‍ സെമിയിലെത്തി. 4-6, 3-6 എന്ന സ്‌കോറിനായിരുന്നു കിസിന്റെ ജയം. എട്ടിന് നടക്കുന്ന സെമി ഫൈനലില്‍ രാത്രി 1.30ന് റാഫേല്‍ നദാലും അര്‍ജന്റീനന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ ജപ്പാന്റെ നിഷികോറിയും ആസ്ട്രിയന്‍ താരം നൊവാക് ദ്യോകോവിച്ചും തമ്മിലാണ് മത്സരം.
വനിതകളുടെ ആദ്യ സെമിയില്‍ അമേരിക്കന്‍ താരം സെറീന വില്യംസും ലാത്വിയന്‍ താരം സെവാസ്റ്റോവയും തമ്മിലാണ് മത്സരം. രണ്ടാം സെമിയില്‍ അമേരിക്കന്‍ താരം മാഡിസണ്‍ കിസും ജപ്പാന്‍ താരം നവോമി ഒസാക്കയും തമ്മില്‍ ഏറ്റുമുട്ടും. ജപ്പാനില്‍ നിന്നുള്ള ഒരു വനിതാ താരം ആദ്യമായാണ് യു.എസ് ഓപണിന്റെ സെമിയിലെത്തുന്നത്.
മിക്‌സഡ് ഡബിള്‍സില്‍ റഷ്യന്‍ താരം അലിക്ജ റോസോള്‍സ്‌ക ക്രോയേഷ്യന്‍ താരം നിക്കോളാ മാക്കിട്ടിച്ച് സഖ്യം സെമിയില്‍ പെരസ് ചാങ് സഖ്യത്തെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. 2-6,6-4,10-7 എന്ന സ്‌കോറിനായിരുന്നു മെകിട്ടിച്ച് സഖ്യത്തിന്റെ ജയം. മറ്റൊരു സെമിയില്‍ അമേരിക്കന്‍ സഖ്യത്തെ തോല്‍പിച്ച് മുറെ - മറ്റെക് സാന്‍ഡ്‌സ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. നാളെ നടക്കുന്ന മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ മറ്റെക്‌സാന്‍ഡ്‌സ്-മുറെ സഖ്യവും നിക്കോളാ മാക്കിട്ടിച്ച് സഖ്യവും തമ്മില്‍ ഏറ്റുമുട്ടും. ജപ്പാനില്‍ നിന്നുള്ള രണ്ട് താരങ്ങളും ആദ്യമായിട്ടാണ് യു.എസ് ഓപണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."