HOME
DETAILS
MAL
ലൈഫില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി
backup
October 01 2020 | 07:10 AM
കൊച്ചി: ലൈഫ് പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നല്‍കാനോ ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ച് തയ്യാറായില്ല. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
ലൈഫ് മിഷന് കേസിലെ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ. നല്കിയ പരാതിയും ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ.രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സി.ഇ.ഒ ആണ് ഹരജി ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."