ബംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തിന് വീണ്ടും തീപിടിച്ചു I video
ബംഗളൂരു: നഗരത്തിലെ ബെലന്തൂര്‍ തടാകത്തിന് വീണ്ടും തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിച്ചു തുടങ്ങിയത്. പ്രദേശമാകെ കട്ടിപിടിച്ച പുകകൊണ്ടു മൂടിയിരിക്കുകയാണ്.
രണ്ടുമാസം മുന്‍പും സമാനരീതിയില്‍ തടാകത്തിനു തീപിടിച്ചിരുന്നു. രാസമാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതാണ് തടാകത്തിനു തീപിടിക്കാന്‍ കാരണമെന്നു വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് ദേശിയ ഹരിത ട്രിബ്യൂണല്‍ തടാകങ്ങളുടെ തീരത്തുള്ള വ്യവസായ ശാലകള്‍ അടച്ചുപൂട്ടണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ തടാകം വൃത്തിയാക്കണമെന്നും കര്‍ണാടക സര്‍ക്കാറിനോട് ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു.
ബെലന്തൂര്‍ തടാകത്തില്‍ ചെറിയ തീപിടുത്തങ്ങള്‍ പതിവാണെങ്കിലും അടുത്തിടെയാണ് അസാധാരണമായ വിധത്തില്‍ തീ ആളിക്കത്താന്‍ തുടങ്ങിയത്.
Belandur lake is on fire again @dhanyarajendran pic.twitter.com/Vi8JeH8kVK
— Chéchi Guevara (@TheRestlessQuil) May 7, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."