HOME
DETAILS
MAL
ഗഡ്ചറോൡില് ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് നക്സലുകള്‍
backup
May 17 2019 | 17:05 PM
മുംബൈ: ഗഡ്ചറോൡില് ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് നക്സലുകള്‍. രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെതിരേ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപനമെന്ന് ഗഡ്ചറോൡിലെ ഇടപ്പള്ളിയില്‍ ബുധനാഴ്ച രാത്രിയില്‍ പ്രത്യക്ഷപ്പെട്ട ബാനറുകളില്‍ പറയുന്നു.
കഴിഞ്ഞ മാസമുണ്ടായ ഏറ്റുമുട്ടലിലാണ് നക്സല്‍ പ്രവര്‍ത്തകരായ കമല നരോട്ട്, ശില്പ എന്നിവര്‍ കൊല്ലപ്പെട്ടത്. കമലയുടെ തലക്ക് 16 ലക്ഷം രൂപയും ശില്പക്ക് നാല് ലക്ഷവും പൊലിസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇരുവരും മാവോയിസ്റ്റ് ഡിവിഷനല്‍ കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു. മറ്റൊരു ഡിവിഷനല്‍ അംഗമായ ബാസ്കര്‍ ഹിച്ചാമിയുടെ ഭാര്യയാണ് കമല. മെയ് ഒന്നിന് ഗഡ്ചറോളിയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ 15 പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."