ഒ. രാജഗോപാലിന്റെ ഓഫിസ് ആക്രമണം;സി.പി.എമ്മിന്റെ അസഹിഷ്ണുതയുടെ ഉദാഹരണം: ബി.ജെ.പി
തിരുവനന്തപുരം: ഒ. രാജഗോപാല്‍ എം.എല്‍.എയുടെ ഓഫിസിനു നേരെയുള്ള ആക്രമണം സി.പി.എമ്മിന്റെ അസഹിഷ്ണുതയുടെ ഉദാഹരണമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. നേമം നിയോജകമണ്ഡലത്തില്‍ ബി.ജെ.പിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആക്രമണത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.കഴിഞ്ഞു ഒരു വര്‍ഷമായി സി.പി.എം നിരന്തരമായി നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ അവസാനത്തെതാണിത്. കഴിഞ്ഞ ഒരാഴ്ചയായി പാപ്പനംകോട്, മേലാംകോട്, നേമം പ്രദേശങ്ങളില്‍ വ്യാപകമായ ആക്രമണങ്ങളാണ് സി.പി.എം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംസ്ഥന സമിതി അംഗം ശിവന് കുട്ടിയുമാണു ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന സംയമനം ബലഹീനതയായി കാണരുത്. സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.
ഇതിനെതിരേ ജില്ലയില്‍ ബി.ജെ.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ചൊവ്വാഴ്ച നേമം നിയോജകമണ്ഡലത്തിലെ ബി.ജെ.പിയുടെ ജനപ്രതിനിധികള്‍ പാപ്പനംകോട് ജങ്ഷനില്‍ സത്യഗ്രഹ സമരം അനുഷ്ഠിക്കും. സമരപരിപാടി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."