HOME
DETAILS
MAL
വീട്ടമ്മയുടെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ അയല്‍വാസിയും കൂട്ടാളിയും പിടിയില്‍
backup
May 07 2017 | 18:05 PM
കോട്ടയം: വീട്ടമ്മയുടെ അലമാരയിലിരുന്ന എ.ടി.എം കാര്‍ഡ് മോഷ്ടിച്ചെടുത്ത് പണം തട്ടിയ കേസില്‍ അയല്‍വാസിയായ യുവാവും സുഹൃത്തും പിടിയില്‍.
കാണക്കാരി ചിറക്കര തെക്കേ ഇല്ലത്തു വയസുള്ള സന്തോഷ്കുമാര്‍(46), ഇയാളുടെ സുഹൃത്ത് അതിരമ്പുഴ പടിഞ്ഞാട്ടിന് കര തേനക്കര ഇല്ലത്ത് ശംുഭു (21) എന്നിവരാണ് പിടിയിലായത്.
കാണക്കാരി ചമാക്കാലയില് സണ്ണി ചാക്കോ ഭാര്യ റോസമ്മ സണ്ണിയുടെ പേരിലുള്ള എ.ടി.എം കാര്ഡ്് രണ്ടണ്ടു മാസം മുമ്പാണ് ഇവരുടെ കിടപ്പ് മുറിയിലെ അലമാര തുറന്നു മോഷ്ടിച്ചത്. തുടര്‍ന്ന് ഈ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ മാര്‍ച്ച് 11 മുതല്‍ 16 വരെ പല എ.ടി.എമ്മുകളില്‍ നിന്നായി 74000 രൂപയോളം പിന്‍വലിക്കുകയായിരുന്നു. കുറവിലങ്ങാട് പൊലിസ് കേസ് അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."