രാജ്യത്തെ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; ആകെ കൊവിഡ് ബാധിതര്‍ 63,94,069
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക്. കണക്കുകളനുസരിച്ച് രാജ്യത്ത് 99,773 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 81,484 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി.
രാജ്യത്ത് നിലവില്‍ 9,42,217 സജീവ കേസുകളാണുള്ളത്. 53,52,078 പേര് രോഗമുക്തി നേടി.
ഒക്ടോബര്‍ ഒന്നുവരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,97,947 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 14ലക്ഷം കടന്നു. ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."