HOME
DETAILS

ചികിത്സാ പിഴവെന്ന് ആരോപിച്ച് നാട്ടുകാരുടേയും ബന്ധുക്കളുടേയും കുത്തിയിരിപ്പ് സമരം6 ചികിത്സയിലിരിക്കെ നാലര വയസുകാരി മരിച്ചു

  
backup
July 23 2016 | 22:07 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf

കയ്പമംഗലം: മതിലകത്ത് ചികിത്സയിലിരിക്കെ നാലര വയസുകാരി മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി കാര്യേഴത്ത് സജീവിന്റെ മകള്‍ ഗൗരി കൃഷ്ണയാണ് മരിച്ചത്.
പനിയും ഛര്‍ദ്ദിയേയും തുടര്‍ന്ന് കുട്ടിയെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് മതിലകം റിലീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് ഡോക്ടര്‍മാര്‍ ആരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുട്ടിക്ക് ഡ്രിപ്പ് നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെ കുട്ടിക്ക് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ വിവരമറിയിച്ചെങ്കിലും ഡോക്ടര്‍ എത്തി പരിശോധിക്കാന്‍ തയ്യാറായില്ലെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീട് പത്തോടെ ഡോക്ടറെത്തി കുട്ടിക്ക് ഇഞ്ചക്ഷന്‍ നല്‍കുകയും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ പത്തേമുക്കാലോടെ കുട്ടി മരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. ജില്ലാ പൊലിസ് മേധാവി എത്തിയതിനു ശേഷമേ മൃതദേഹം ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ അനുവദിക്കുകയുള്ളൂ വെന്ന് പറഞ്ഞ് നാട്ടുകാര്‍ ആശുപത്രിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി.
തുടര്‍ന്ന് ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എയും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് സ്ഥലത്തെത്തി നാട്ടുകാരും ബന്ധുക്കളുമായി സംസാരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂരിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ സി.ഐ ബിജു കുമാര്‍, മതിലകം എസ്.ഐ സില്‍വസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago