ഹത്രാസ്: എസ്പി ഉള്‍പ്പടെ 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: ഹത്രാസില്‍ 19കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി ഭേദമന്യേ മുതിര്‍ന്ന നേതാക്കളും പങ്കു ചേരുന്നുണ്ട്. സംഭവത്തില്‍ വിമര്‍ശനം രൂക്ഷമായതോടെ സീനിയര്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും യുപി പൊലീസിനെതിരെയും ശക്തമായ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നുയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ നാര്‍ക്കോ-പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കും.
സെപ്റ്റംബര്‍ 14നാണ് അമ്മയ്‌ക്കൊപ്പം പുല്ലുവെട്ടാനിറങ്ങുന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. പിന്നീട് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂട്ടബലാത്സംഗ ശ്രമത്തിനിടെയാണ് പെണ്‍കുട്ടി പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ അവരുടെ അനുവാദമില്ലാതെ തിരക്ക് പിടിച്ച് പൊലീസ് തന്നെ സംസ്‌കരിക്കുകയാണുണ്ടായത്. ഇതും വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."