HOME
DETAILS
MAL
തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്
backup
July 23 2016 | 22:07 PM
തൃപ്രയാര്‍: രാമായണ മാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പല തീര്‍ഥാടനത്തിന് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. പുലര്‍ച്ചെ മൂന്നരക്ക് നട തുറന്നതു മുതല്‍ ക്ഷേത്രത്തിനകത്ത് ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പടിഞ്ഞാറേ നടപ്പന്തല്‍ പിന്നിട്ട ഭക്തരുടെ നിര നാട്ടിക എസ്.എന്‍ ട്രസ്റ്റ് വരെ നീണ്ടു നിന്നിരുന്നു. തിരക്ക് വര്‍ധിച്ചെങ്കിലും മൊബൈല്‍ വഴിപാട് കൗണ്ടറുകള്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം എളുപ്പമുള്ളതാക്കി.
ക്ഷേത്രത്തിനകത്തും പുറത്തുമായി ചുക്കുവെള്ളവും കുടിവെള്ളവും വിതരണം ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപന്തലില്‍ ഭക്തര്‍ക്ക് തൃപ്രയാര്‍ സെന്റര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി ബ്രൂ കാപ്പി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."