നവയുഗം ബാലവേദി ബാലസർഗ്ഗോത്സവം-2020 സമ്മാനങ്ങൾ വിതരണം ചെയ്തു
ദമാം: നവയുഗം സാംസ്ക്കാരികവേദി ബാലവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ബാലസർഗ്ഗോത്സവം-2020 ഓൺലൈൻ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ദമാം നവയുഗം ഓഫിസിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി സീനിയർ നേതാവ് ഉണ്ണി പൂച്ചെടിയൽ യോഗം ഉത്‌ഘാടനം ചെയ്തു.
സീനിയർ വിഭാഗത്തിൽ ഗൗരി രാംദാസ് (സംഗീതം), അല്യാന ഷിബു (ചിത്രരചന), ഗൗതം മോഹൻ (കഥാരചന), അഭിരാമി മണികുട്ടൻ (നൃത്തം) എന്നിവരും, ജൂനിയർ വിഭാഗത്തിൽ ദുവ ബിജു (സംഗീതം, നൃത്തം), സമർ അൻവർ (അഭിനയം) , അയ്ഷ ഷിബു (ചിത്രരചന) എന്നിവരും വിജയികളായി.
കൊവിഡ് കാരണം വീടുകളിൽ തളച്ചിടപ്പെട്ട കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് നവയുഗം ബാലവേദി ബാലസർഗ്ഗോത്സവം 2020 എന്ന പേരിൽ ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ചത്. വിജയികൾക്ക് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദമാം മേഖല സെക്രട്ടറി നിസ്സാം കൊല്ലം എന്നിവർ സമ്മാനവിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."