അയര്‍ലണ്ട് മലയാളികളുടെ സംഭാവന 'യൂറോ' ആയി ദുരിതാശ്വാസനിധിയിലേക്ക്
ആലപ്പുഴ: പ്രളയക്കെടുതിയില്‍ ആശ്വാസമേകി അയര്‍ലണ്ട് മലയാളികളും.
അയര്‍ലണ്ട് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയ്ക്ക് തുല്യമായ 'യൂറോ' സംഭാവന നല്‍കി. 11,380 യൂറോയാണ് ഇന്നലെ ആലപ്പുഴ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ ഏറ്റുവാങ്ങിയത്.
കുട്ടനാടിന്റെ ദുരിതങ്ങള്‍ അനുഭവത്തില്‍ ഏറ്റുവാങ്ങിയ രണ്ടുപേരെയാണ് സംഘടന തുക ഏല്‍പ്പിക്കുന്നതിന് നിയോഗിച്ചത് എന്നത് മറ്റൊരു പ്രത്യേകതയായി. സംഘടനയുടെ ട്രഷറര്‍ ആയ കൈനകരി സ്വദേശി സാബു ഐസക്ക്, വര്‍ക്കിംഗ് മെമ്പറായ പള്ളിക്കൂട്ടുമ്മ ജിജോ തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് തുക കൈമാറിയത്. സംഘടനയുടെ പ്രസിഡണ്ട് ജോര്‍ജ്ജ് വര്‍ഗീസ് കോട്ടയം സ്വദേശിയാണ്.
കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ അയര്‍ലണ്ട് മലയാളികള്‍ തങ്ങളാലാവുന്ന സംഭാവനകള്‍ നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ 125 കുടുംബങ്ങളാണ് ഉള്ളത്. മലയാളികളെക്കൂടാതെ തമിഴ്അന്‍പന്‍ എന്ന തമിഴ് കൂട്ടായ്മയും സംഭാവന നല്‍കി.
സാബു പത്തു വര്‍ഷത്തിനു മുകളിലായി അയര്‍ലണ്ടിലാണ.് ജിജോ നാലുവര്‍ഷമായി അയര്‍ലണ്ടില്‍ എത്തിയിട്ട്.
ഓണാഘോഷവും പെരുന്നാളും മറ്റ് ആഘോഷങ്ങളും എല്ലാം അയര്‍ലണ്ട് മലയാളികള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.
സ്വന്തം നാടിനായി തങ്ങളാലായത് നല്‍കാന്‍ ഇനിയും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ല കളക്ടര്‍ എസ്. സുഹാസ്, ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."