മസ്തിഷ്ക ജ്വരം: ജല സാമ്പിളുകള്‍ ശേഖരിച്ചു, കാരണം വെള്ളത്തിലൂടെ പടരുന്ന ഏകകോശ ജീവി
മലപ്പുറം: അരിപ്രയില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
ചെറിയച്ചന് വീട്ടില്‍ സുരേന്ദ്രന്റെ വീട്ടിലെത്തിയ മങ്കട ഗവ ആശുപത്രി അധികൃതര്‍ ജല സ്രോതസ്സുകളുടെ സാമ്പിളുകളാണ് ശേഖരിച്ചത്. വെള്ളത്തിലൂടെ പടരുന്ന നെഗ്ലേറിയ ഫൌലേറി എന്ന ഏകകോശ ജീവിയാണ് അതീവ മാരകമായ മസ്തിഷ്ക ജ്വരത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കിണറിലേയും പരിസരങ്ങളിലേയും സാമ്പിളുകള്‍ ശേഖരിച്ചത്. കഴിഞ്ഞ ദിവസം എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കുട്ടിയെ വിദഗ്ധ ചികില്‍സക്കായി എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പനി ബാധിച്ച് മരണമുണ്ടായതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കുകയും, ജാഗ്രതാ നിര്‍ദേശം നല്‍കുയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."