ഓപ്പറേഷന്‍ അനന്തയില്‍ നിന്ന് ഒഴിവാകാന്‍ കച്ചവടക്കാര്‍ നേടിയിട്ടുള്ള താല്‍ക്കാലിക സ്റ്റേ നിലനില്‍ക്കില്ലെന്ന് സൂചന ഭൂമി സര്‍ക്കാറിന്റേതെന്ന് രേഖകള്‍
ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയില്‍ നിന്ന് ഒഴിവാകാന്‍ കച്ചവടക്കാര്‍ നേടിയിട്ടുള്ള താല്‍ക്കാലിക സ്റ്റേ നിലില്‍ക്കില്ലെന്ന് സൂചന. റവന്യൂ രേഖകളുടെ പിന്‍ബലത്താല്‍ സ്റ്റേ ഒഴിവാക്കി കിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. നിലവിലെ നിയമ വ്യവസ്ഥകള്‍ പ്രകാരം വിധി സര്‍ക്കാറിന് അനുകൂലമാകുമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് നേത്യത്വത്തിലുള്ള മദ്രാസ് ഗവര്‍മെന്റിന്റെ അധീനതിയിലായിരുന്ന മലബാര്‍ മേഖലയില്‍ പാതയോരത്തെ സ്ഥലങ്ങള്‍ ഉപാധികളോടെ കച്ചവടം ചെയ്യുന്നതിന് പതിച്ചു നല്‍കിയിരുന്നു.
അന്നത്തെ പതിച്ചു നല്‍കിയിരുന്ന രേഖകളില്‍ ഗവര്‍മെന്റ് പ്ലസ് എന്ന് രേഖപ്പെടുത്തിയിരുന്നതാണ് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാറിനു തുണയാകുന്നത്. ഉപാധികളിലെ വ്യവസ്ഥ പ്രകാരം മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലാത്ത ഭൂമിക്ക് ഐക്യ കേരള രൂപീകരണത്തിനു ശേഷം രജിസ്ട്രര്‍ ഒഫിസ് മുഖാന്തരം ആധാരങ്ങള്‍ ചമച്ചതായാണ് വിവരം. പതിച്ചു കൊടുക്കപ്പെട്ടയാള്‍ക്ക് മറ്റാര്‍ക്കും കൈമാറ്റം ചെയ്യപ്പെടാന്‍ പറ്റാത്തതിനാല്‍ അവരുടെ കാലശേഷം ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതാണ്.
എന്നാല്‍ ഇത് കൈമാറ്റം ചെയ്യപ്പെടുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കപ്പെടുകയും ചെയ്തതാണ് ഇപ്പോള്‍ ഓപ്പറേഷന്‍ അനന്തയിലൂടെ സര്‍ക്കാര്‍ തിരിച്ചെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പെ ചെയ്യേണ്ടിയിരുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അഭിപ്രായമുണ്ട്.
ഓപ്പറേഷന്‍ അനന്ത വഴി 47 പേരില്‍ നിന്ന് 23 സെന്റ് ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്. തെന്നടി ബസാര്‍ മുതല്‍ പി ഡി സി ബാങ്ക് വരെ35 കൈയ്യറ്റങ്ങളിലായി 23 സെന്റ് ഭൂമിയാണ് നന്തയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വേയും കൈയേറ്റങ്ങള്‍ മാര്‍ക്ക് ചെയ്യലും കഴിഞ്ഞതിനു ശേഷം രണ്ട് ദിവസങ്ങളിലായി രണ്ടു ദിവസങ്ങളിലായി തഹസില്‍ദാര്‍ക്കു മുന്നില്‍ വാദം കേള്‍ക്കലും നടത്തിയിരുന്നു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിന്ന് 10 പേര്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ നേടിയിരുന്നു. നിശ്ചിത സമയത്തേക്ക് സര്‍ക്കാറിന്റെ നേരിട്ടുള്ള പൊളിച്ചു നീക്കലില്‍ നിന്നുള്ള നടപടികള്‍ക്കാണ് സ്റ്റേ വാങ്ങിയിട്ടുള്ളത്.
ഇതിനെതിരെ റവന്യൂ വകുപ്പും കോടതിയെ സമീപിക്കുന്നുണ്ട്. 13 കൈയേറ്റക്കാര്‍ കെട്ടിടഭാഗങ്ങള്‍ സ്വയമേവ പൊളിച്ചു നീക്കാന്‍ തയ്യാറായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."