പ്ലാസ്റ്റിക് നിറഞ്ഞ് നീലേശ്വരം പുഴയോരം
നീലേശ്വരം: നീലേശ്വരം പുഴയോരം പ്ലാസ്റ്റിക് തള്ളാനുള്ള കേന്ദ്രമാകുന്നു. മാര്‍ക്കറ്റ് ജങ്ഷനിലെ ജൈവനഗരിയുടെ പുറകുവശത്തെ പുഴയോരത്താണ് പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ടിട്ടുള്ളത്. കടകളില്‍ നിന്നും മറ്റുമുള്ളതും സ്വകാര്യ വ്യക്തികള്‍ തള്ളുന്നതുമായ പ്ലാസ്റ്റിക്കുകളാണിവ. ഈ പ്ലാസ്റ്റിക്കുകള്‍ കാറ്റില്‍ പറന്നും മറ്റും പുഴയില്‍ വീഴുന്നതും പതിവാണ്. പുഴയോരത്തെ കണ്ടല്‍ക്കാടുകളുടെ വേരുകളില്‍ ഇവ നിരവധിയായി തങ്ങിക്കിടക്കുന്നുണ്ട്. കണ്ടലുകളുടെ ഇടയില്‍ മുട്ടയിടുന്ന മത്സ്യങ്ങളുടെ നാശത്തിനും ഇതു കാരണമാകുന്നു.
പുഴയിലെയും പുഴയോരത്തെയും ആവാസ വ്യവസ്ഥയെയും ഇവ സാരമായി ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ പുഴ മലിനീകരിക്കപ്പെടുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരും അധികൃതരോടൊപ്പം ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആരോപണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."