HOME
DETAILS

ദൈവത്തിന്റെ നാടിന് ഇവരാകട്ടെ മാതൃക

  
backup
May 18 2019 | 17:05 PM

veenduvicharam-19may-19-05-2019

ഓര്‍ക്കാപ്പുറത്താണു ചില വ്യക്തികള്‍ നമ്മുടെ മനസ്സില്‍ അത്ഭുതശോഭയോടെ സ്ഥാനം പിടിക്കുക. അങ്ങനെയൊരു സംഭവം ദിവസങ്ങള്‍ക്കു മുമ്പുണ്ടായി. ഒന്നല്ല, ജീവിച്ചിരിപ്പുള്ളവരും ഇല്ലാത്തവരുമായ വ്യക്തികള്‍ അവരുടെ മാതൃകാപരമായ പ്രവൃത്തിയിലൂടെ ഒരിക്കലും മായ്ക്കാനാവാത്ത വണ്ണം മനസ്സില്‍ കടന്നുകൂടുകയായിരുന്നു.

കല്‍പ്പറ്റയില്‍ വച്ചായിരുന്നു ആ അവിസ്മരണീയമായ അനുഭവം. കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഓര്‍ക്കാപ്പുറത്തുണ്ടായ പ്രളയദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ കമ്മിറ്റി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനച്ചടങ്ങായിരുന്നു അത്.
ചടങ്ങു നടക്കുന്നിടത്തേയ്ക്കു പോകുമ്പോള്‍ ചെവിയിലെത്തിയത് ഒരു അനുഭവ വിവരണമായിരുന്നു. സ്വാഗതപ്രസംഗത്തില്‍ പ്രിയപ്പെട്ട പിണങ്ങോട് അബൂബക്കര്‍ സാഹിബാണ് ആ അനുഭവം പറഞ്ഞത്.
വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നതാണ്. പാണക്കാട് സ്‌കൂളിനടുത്തു നിര്‍മിച്ച പള്ളിയുടെ ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ചായിരുന്നു പരാമര്‍ശം. പള്ളി നിര്‍മിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ പ്രധാന ചുമതലക്കാരനായിരുന്നു ഇന്നു നമ്മോടൊപ്പമില്ലാത്ത പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍.
പള്ളി ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം സദസ്യരോടായി ഇങ്ങനെ പറഞ്ഞു: ''ഈ പള്ളി നിര്‍മിക്കാനുള്ള ചെലവില്‍ കാര്യമായൊരു തുക നല്‍കിയത് ഒരു സാധാരണമനുഷ്യനാണ്. അദ്ദേഹത്തിനുവേണ്ടിപ്രാര്‍ഥിക്കണം.''

ഉമറലി ശിഹാബ് തങ്ങള്‍ പറഞ്ഞതു ശരിയായിരുന്നു. പള്ളി നിര്‍മാണത്തിനു മൂന്നോ നാലോ ലക്ഷം രൂപ കൊടുത്ത ആ സാധാരണക്കാരനായ വ്യക്തിയാരാണെന്നു കമ്മിറ്റിയിലെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. കാലം പിന്നെയും കടന്നുപോയെങ്കിലും ആ പേര് അജ്ഞാതമായിത്തന്നെ തുടര്‍ന്നു.
ഉമറലി ശിഹാബ് തങ്ങളുടെ ദേഹവിയോഗശേഷം അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ചു അദ്ദേഹത്തിന്റെ പക്കലുള്ള രേഖകളും കണക്കുകളും പരിശോധിച്ചപ്പോഴാണു ഡയറിയില്‍ നിന്നു തനിക്ക് ആ അജ്ഞാതനാമന്‍ ആരെന്നു മനസ്സിലായതെന്നു പിണങ്ങോട് പറഞ്ഞു.

പള്ളി നിര്‍മാണത്തിനു വേണ്ടി അത്രയും തുക നല്‍കിയതു മറ്റാരുമായിരുന്നില്ല, മഹാനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുപോലും അതൊരു പുത്തനറിവായിരുന്നു.
വലതുകൈ ചെയ്യുന്ന ദാനധര്‍മങ്ങള്‍ ഇടതുകൈ പോലും അറിയരുതെന്നൊക്കെ പറയാന്‍ എളുപ്പമാണ്, അതു പ്രാവര്‍ത്തികമാക്കലാണു പ്രയാസം. അതു പ്രാവര്‍ത്തികമാക്കുന്നവരത്രേ മഹത്തുക്കള്‍. ചെയ്യുന്ന കാര്യങ്ങള്‍ പെരുമ്പറ കൊട്ടു നാടുനീളെ അറിയിക്കുന്ന അല്‍പ്പഹൃദയന്മാര്‍ക്കിടയില്‍ ഇത്തരം മഹത്തുക്കളെക്കുറിച്ച് ആരും ഓര്‍ക്കാറില്ല.

'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുക'യെന്നത് ജീവിതവ്രതമായി സ്വീകരിച്ചവരാണവര്‍. അവരെയാണു സമൂഹം യഥാര്‍ഥത്തില്‍ ആദരിക്കേണ്ടത്. പക്ഷേ, മിക്കപ്പോഴും ആദരവുകള്‍ തട്ടിക്കൊണ്ടു പോകുന്നത് പ്രകടനപരതയുള്ളവരാണ്. മഹത്തുക്കളാകട്ടെ, ദൈവകൃപയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നുമില്ല.

കല്‍പ്പറ്റയിലെ സമസ്തയുടെ ചടങ്ങില്‍ പങ്കെടുത്ത നിമിഷങ്ങളില്‍ ഓരോന്നിലും കേള്‍ക്കാനായതു മനസ്സിന് ആനന്ദം പകരുന്ന കാര്യങ്ങളായിരുന്നു. മതംനോക്കിയാവരുത് സഹായങ്ങളെന്നും അര്‍ഹിക്കുന്ന മനുഷ്യനെ കണ്ടെത്തിയാണതു നല്‍കേണ്ടതെന്നും അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നുമുള്ള സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഉദ്ഘാടന പ്രസംഗം മുതല്‍ മനസ്സില്‍ നന്മയുടെ വെളിച്ചം നിറയ്ക്കുന്ന വാക്കുകളും അനുഭവങ്ങളുമാണ് അന്ന് ഉള്‍ക്കൊള്ളാനായത്.

ഓര്‍ക്കാപ്പുറത്തുണ്ടായ പ്രളയം കേരളത്തിലുണ്ടാക്കിയ ദുരന്തങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും നാം ഭയന്നുവിറച്ചുപോകും. അത്ര ഭീകരമായ അനുഭവങ്ങളാണു കേരളത്തിലുടനീളമുണ്ടായത്. അതില്‍, ഏറെയനുഭവിച്ച ജില്ലകളിലൊന്നു വയനാടായിരുന്നു. അര്‍ധരാത്രിയില്‍, എല്ലാവരും ഗാഢനിദ്രയിലായിരിക്കെ ഡാം തുറന്നതോടെ വയനാട്ടിലെ നല്ലൊരു ഭാഗവും നക്കിത്തുടച്ച അവസ്ഥയിലായി. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണു തങ്ങള്‍ക്കു ജീവന്‍ തിരിച്ചു കിട്ടിയതെന്നു ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ ഇപ്പോഴും പറയുന്നു.

വീടും സ്വത്തുവകകളും കൃഷിയും മറ്റും നഷ്ടപ്പെട്ടവര്‍ക്കെല്ലാം അതിനെല്ലാം പരിഹാരമുണ്ടാക്കുമെന്നും കേരളത്തെ പുനഃസൃഷ്ടിക്കുകയാണ് അടിയന്തര ദൗത്യമെന്നും ഭരണകൂടം പ്രഖ്യാപിച്ചു. പക്ഷേ, വര്‍ഷമൊന്നു തികയാന്‍ പോകുന്ന ഇക്കാലത്തും നഷ്ടപ്പെട്ടവര്‍ നഷ്ടത്തില്‍ത്തന്നെ കഴിയുകയാണ്.

പുനര്‍നിര്‍മിക്കപ്പെടുമെന്നു പ്രഖ്യാപിക്കപ്പെട്ട കിടപ്പാടങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
ഈ പശ്ചാത്തലത്തിലാണു സമസ്ത നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത്. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വയനാട്ടില്‍ 100 വീടു നിര്‍മിച്ചു കൊടുക്കുമെന്നായിരുന്നു സമസ്തയുടെ പ്രഖ്യാപനം. അതു സഫലമാക്കാനാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. എങ്കിലും, ഒത്തൊരുമിച്ചാല്‍ എന്തും നടക്കുമെന്ന് അവര്‍ തീരുമാനിച്ചു. ലക്ഷ്യപ്രാപ്തിക്കായി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു.

ട്രസ്റ്റ് യോഗത്തിലെ ആദ്യ തീരുമാനം ട്രസ്റ്റിന്റെ ചെലവിലേയ്ക്കുള്ള തുക വീടുണ്ടാക്കാന്‍ ലഭിക്കുന്ന ഫണ്ടില്‍ നിന്നെടുക്കില്ല എന്നതായിരുന്നു. ഫണ്ട് ശേഖരണയാത്രയ്ക്കുള്‍പ്പെടെയുള്ള ചെലവ് അംഗങ്ങള്‍ കൈയില്‍നിന്നെടുക്കണം. അന്നു തന്നെ അംഗങ്ങളോരോരുത്തരും ചെലവുകാശു മുന്‍കൂറായി നല്‍കി. (എല്ലാ ചെലവും കിഴിച്ച് ആ അക്കൗണ്ടില്‍ കുറച്ചു തുക ബാക്കിയുണ്ടെന്നാണ് പിണങ്ങോട് പറഞ്ഞത്.)
സംഭാവനത്തുകയുടെ കാര്യത്തിലും ഒരു തീരുമാനമെടുത്തു. ആര്‍ക്കും എത്ര തുകയും നല്‍കാം. അതെത്രയാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. അതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങി. അഭ്യര്‍ഥനപ്രകാരം അതിലേയ്ക്കു പണമെത്തി. സത്യം പറഞ്ഞാല്‍, കാര്യമായ ഒഴുക്കുതന്നെയുണ്ടായി. അതുകൊണ്ടാണല്ലോ, സര്‍ക്കാര്‍ കേരളം പുനഃസൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍, തങ്ങള്‍ പ്രഖ്യാപിച്ച നൂറു വീടുകളില്‍ പത്തെണ്ണം പൂര്‍ത്തിയാക്കി താക്കോല്‍ വീട്ടുകാരെ ഏല്‍പ്പിക്കാന്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞത്.

(വീടു ലഭിക്കുന്നവരെ പരസ്യമായി ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരുന്നത് അവര്‍ക്ക് അപമാനമാകുമെന്ന ഭയത്താല്‍ ചടങ്ങില്‍ വച്ചു സമസ്ത പ്രവര്‍ത്തകരാണ് താക്കോല്‍ ഏറ്റുവാങ്ങിയത്. പിന്നീടവ, അതതു സ്ഥലങ്ങളില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു.)
ആറു ലക്ഷം രൂപയാണ് ഓരോ വീടിനും മതിപ്പു ചെലവ്. രണ്ടാം ഘട്ടത്തിലെ പത്തുവീടുകളുടെ പണിയും ആരംഭിച്ചു കഴിഞ്ഞു. ദൈവാനുഗ്രഹത്താല്‍ പ്രഖ്യാപിച്ച നൂറു വീടും കാലതാമസം കൂടാതെ നിര്‍മിച്ചു കൊടുക്കാനാകുമെന്നാണു സംഘാടകര്‍ പറയുന്നത്. പരസഹായ തല്‍പ്പരരായ ആളുകള്‍ ഈ നാട്ടില്‍ നിരവധിയുണ്ടെന്ന അനുഭവപാഠം അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നുണ്ട്.

ഈ പദ്ധതി ഉദ്ഘാടനം ചെയ്യാനായി പാണക്കാട്ടു പോയ അനുഭവവും പിണങ്ങോട് പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് ഉദ്ഘാടന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് ഒരു തുക സംഘാടകരെ ഏല്‍പ്പിക്കുകയായിരുന്നു. 'ഇങ്ങനെയാകട്ടെ ഉദ്ഘാടനം' എന്ന് അദ്ദേഹം പറഞ്ഞു.
കല്‍പ്പറ്റയിലെ ഒരു അനുഭവ കഥ കൂടി പറയട്ടെ.

ആ ചടങ്ങിലെ മനസ്സിനെ ഉത്തേജിപ്പിക്കുന്ന വാക്കുകള്‍ കേട്ട ഒരു മനുഷ്യസ്‌നേഹി ചടങ്ങ് അവസാനിച്ചശേഷം സംഘാടകരെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''ഈ പരിപാടിക്ക് എന്റെ വക ചെറിയൊരു വിഹിതം ഇരിക്കട്ടെ. ഇവിടെ ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ഇത്രയൊന്നും ചെയ്താല്‍ പോരെന്നു തോന്നുന്നുണ്ട്.''

അദ്ദേഹം കൈമാറിയതു മൂന്നു ലക്ഷം രൂപയായിരുന്നു. തന്റെ പേരും പരസ്യമാക്കരുതെന്ന അഭ്യര്‍ഥനയാണ് അദ്ദേഹവും നടത്തിയത്.

നിരാശപ്പെടേണ്ടതില്ല, സുമനസ്സുകള്‍ ഇപ്പോഴുമുണ്ട് ഈ നാട്ടില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  44 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago