മാതൃകയാകാനൊരുങ്ങി കാഞ്ഞിരങ്ങാട് പറാമ്പള്ളി എ.എല്‍.പി സ്‌കൂള്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന എന്റെ സ്‌കൂള്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബുദ്ധിവികാസത്തിന് പ്രാധാന്യം കൊടുക്കാന്‍ പാഠ്യപദ്ധതിയെ ഉപാധിയാക്കുന്നതും വ്യക്തിത്വരൂപീകരണത്തിന് പ്രാധാന്യം കൊടുക്കുന്നതുമായ പദ്ധതി കാഞ്ഞിരങ്ങാട് പറാമ്പള്ളി കൃഷ്ണമാരാര്‍ എ.എല്‍.പി സ്‌കൂളില്‍ നടപ്പിലാക്കുമെന്ന് ജയിംസ്മാത്യു എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സത്യസന്ധത, അച്ചടക്കം, നല്ല പെരുമാറ്റം എന്നിവയൊക്കെ ആര്‍ജിച്ചെടുക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സ്‌കൂളില്‍ ഒരുക്കും. വര്‍ഷത്തില്‍ പത്ത് തവണയെങ്കിലും കുട്ടികള്‍ക്ക് പഠനയാത്രക്ക് സൗകര്യമൊരുക്കുന്ന സ്‌കൂളില്‍ സമീകൃതാഹാരം, യൂണിഫോം, പുസ്‌കങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും സൗജന്യമായി നല്‍കും. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സ്‌കൂള്‍ മാനേജരായിരുന്ന പി. കൃഷ്ണമാരാര്‍ ജനകീയ കമ്മറ്റിക്ക് പൂര്‍ണമായും സ്‌കൂള്‍ വിട്ടുനല്‍കിയത്. സ്‌കൂളില്‍ പഠനസൗകര്യം കൂടുതല്‍ മികച്ചതാക്കാനും പുതിയ കാഴ്ചപ്പാടില്‍ വിദ്യാലയത്തെ ഒരുക്കാനും 'ഒരുക്കം' എന്ന പേരിലുള്ള ശില്‍പശാല ഇന്ന് രാവിലെ കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ചേരും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.കെ.എം രമേശന്‍ നേതൃത്വം നല്‍കും. എട്ട് മുതല്‍ 18 വരെ പുതിയ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തും. 19 മുതല്‍ 23 വരെ സ്‌കൂളിലും വിവിധ കേന്ദ്രങ്ങളിലുമായി നിലവിലുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ ക്യാംപും നടത്തും. സംസ്ഥാനത്ത് മുഴുവന്‍ മാതൃകയാവുന്ന തരത്തിലുള്ള പ്രവേശനോല്‍സവമായിരിക്കും ഇത്തവണ സ്‌കൂളില്‍ നടത്തുക. ആര്‍. ഗോപാലന്‍, എസ്.പി രമേശന്‍, പി. ഷീല, കെ.പി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."