ചാലക്കുടി പുഴ വഴിമാറി ഒഴുകിയത് തൈക്കുട്ടം തൂക്കുപാലത്തില്‍ വന്‍മരങ്ങള്‍ വന്നടിഞ്ഞതോടെയെന്ന്
മാള: ചാലക്കുടി പുഴ വൈന്തലയില്‍ നിന്ന് വഴിമാറി മാളയിലേക്ക് ഒഴുകിയെത്തിയത് വൈന്തലയിലെ തൈക്കുട്ടം തൂക്കുപാലത്തില്‍ വന്‍മരങ്ങള്‍ വന്നടിഞ്ഞതോടെയാണന്ന് പ്രദേശവാസികളുടെ അഭിപ്രായം.
മാളയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സര്‍വതും നശിക്കാന്‍ ഇടയാക്കിയത് ചാലക്കുടി പുഴയുടെ ദിശമാറ്റമാണെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.
പുഴ വഴിമാറി ഒഴുകിയ വൈന്തല ഭാഗത്ത് വന്‍ തോതില്‍ പുഴയോരത്തുള്ള കര ഭാഗം തകര്‍ന്നിട്ടുണ്ട്. പെരിങ്ങല്‍കുത്തില്‍ നിന്ന് അതിരപ്പിള്ളി വഴി ഒഴുകിയെത്തിയ പ്രളയജലം കാടുകുറ്റി പഞ്ചായത്തിലെ വൈന്തലയിലെത്തിയതോടെയാണ് ദിശമാറിയത്.
പുഴ കരകവിഞ്ഞ് വൈന്തല പമ്പിങ് സ്റ്റേഷനിലെ വിവിധ കൈവഴികളിലൂടെ ഒഴുകി. അന്നമനട പഞ്ചായത്തിലെ കരിക്കാട്ട്ചാല്‍ എക്കാട്ടിതോട് വഴി ശക്തമായ കുത്തൊഴുക്ക് ഉണ്ടായതോടെ കൊടവത്ത് കുന്ന് ചാലക്കുടി റോഡ് തകര്‍ന്നു. ഇവിടെ രണ്ട് കിടങ്ങുകള്‍ രൂപപ്പെട്ടു. ഇവിടെ നിന്നാണ് മാളചാല്‍ വഴി മാള ടൗണിലേക്ക് പ്രളയജലം ഒഴുകിയെത്തിയത്. ചാലക്കുടി പുഴയില്‍ നിന്ന് പത്ത് കിലോമീറ്ററോളം അകലെയുള്ള മാള പുത്തന്‍ചിറ, പൊയ്യ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങാന്‍ കാരണമായത് ചാലക്കുടി പുഴ വഴിമാറി ഒഴുകിയതാണ്.
കൂടാതെ ചാലക്കുടി പുഴ കടന്ന് പോകുന്ന കാടുകുറ്റി, അന്നമനട, കുഴൂര്‍, പാറക്കടവ്, പുത്തന്‍വേലിക്കര തുടങ്ങിയ പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. വൈന്തലയെ കാടുകുറ്റിയുമായി ബന്ധിപ്പിക്കുന്ന തൈക്കുടം തൂക്കുപാലം തകര്‍ന്നിരിക്കുകയാണ്.
ഇത് ഇരു പ്രദേശങ്ങളിലുമുള്ള ആളുകളുടെ യാത്ര ദുരിതത്തിന് കാരണമായിരിക്കുകയാണ്. വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി ആളുകളാണ് തൈക്കുടം തൂക്കുപാലം ഉപയോഗിച്ചിരുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ഓടിയെത്തിയിരുന്നത് ഈ പാലം വഴിയാണ്.
പാലത്തില്‍ കുരുങ്ങിയ വന്‍ മരങ്ങള്‍ നീക്കിയിട്ടുണ്ട്. തൂക്കുപാലം ഗതാഗതയോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."