മുണ്ടോട്ടരയില് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താന്‍ ശ്രമം
നടുവണ്ണൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ മുണ്ടോട്ടര ഭാഗത്ത് തണ്ണീര്‍ത്തടം മണ്ണിട്ടു നികത്താന്‍ നീക്കം. ലോഡുകണക്കിന് മണ്ണാണ് ഇതിനായി ഇറക്കിയിട്ടുള്ളത്. നടുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അച്യുതന്റെ മകന്റെ കൈവശമുള്ള തണ്ണീര്‍ത്തടം നികത്തുന്നതിനാണ് മണ്ണിറക്കിയതെന്ന് നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.
നടുവണ്ണൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മുണ്ടോട്ടര പാടശേഖരത്തിലെ റീ.സ. നമ്പര്‍ 29ല്‍പ്പെട്ട കട്ടയാട്ട് നിലം നികത്താനുള്ള നീക്കം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ. രാജീവന് അധ്യക്ഷനായി. പി. സുധാകരന്, എ.പി ഷാജി, സുരേന്ദ്രന് പാലേരി, കെ.പി സത്യന്, കെ. സവിന്‍ലാല്‍, സി. കൃഷ്ണദാസ്, അഷ്റഫ് മങ്ങര, സി.പി പ്രദീപന്, ലത നള്ളിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."