HOME
DETAILS

പെരുവണ്ണാമൂഴി-മുതുകാട് റോഡ് പുനരുദ്ധാരണം

  
backup
May 07 2017 | 21:05 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%ae%e0%b5%82%e0%b4%b4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1


പേരാമ്പ്ര: ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധരിച്ച റോഡ് പണിയില്‍ വ്യാപക അഴിമതി. ഏറെക്കാലം പൊട്ടിപ്പൊളിഞ്ഞു ഗതാഗതയോഗ്യമല്ലാതിരുന്ന പെരുവണ്ണാമൂഴി-മുതുകാട് റോഡ് നവീകരണ പ്രവൃത്തി നടത്തിയതില്‍ വന്‍ അഴിമതി നടന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 25,00,000 രൂപ ഉപയോഗിച്ച് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി മുതല്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് പ്രവൃത്തി നടന്നത്.
പെരുവണ്ണാമൂഴിയില്‍ നിന്ന് മുതുകാട്, പേരാമ്പ്ര, എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ എത്തിച്ചേരാനുള്ള ഏക റോഡാണിത്. റീ ടാറിങ് പ്രവൃത്തി നടത്തി നവീകരിക്കേണ്ട റോഡില്‍ പല ഭാഗങ്ങളിലും ടാറിങ് നടത്തിയിട്ടില്ല. ഇങ്ങനെ പത്തു മുതല്‍ പതിനെട്ട് മീറ്റര്‍ ഭാഗം ടാറിങ് പ്രവൃത്തി നടത്താത്തതായി മൂന്നു ഭാഗങ്ങളുണ്ട്. മൂന്നു മീറ്റര്‍ വീതിയില്‍ റോഡില്‍ നവീകരണ പ്രവൃത്തി നടത്തേണ്ടതാണെങ്കിലും ചിലയിടങ്ങളില്‍ രണ്ടരയും അതില്‍ താഴയും മീറ്റര്‍ വീതിയിലാണ് ടാറിങ് നടത്തിയിരിക്കുന്നത്.
ടാറിങ് ചെയ്തതിന്റെ ഇരു ഭാഗങ്ങളിലും ഫില്ലിങ് നടത്താത്തതിനാല്‍ വാഹനങ്ങള്‍ക്ക് എതിര്‍ ദിശകളിലേക്ക് കടന്നുപോവാനും കഴിയുന്നില്ല. സാധാരണ ഗതിയില്‍ ടാറിങ്ങിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യുകയോ മണ്ണിട്ട് ഉപരിതലം ടാറിങ്ങിന് സമാനമാക്കുകയോ ചെയ്യാറുണ്ടെങ്കിലും ഇവിടെ ചിലയിടങ്ങളില്‍ മാത്രം പേരിന് മണ്ണിടുകയാണ് ചെയ്തത്. ഏറെക്കാലത്തെ മുറവിളികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ നവീകരണത്തിന് തുക അനുവദിച്ചു കിട്ടിയപ്പോള്‍ കരാറുകാരന്‍ തീവെട്ടിക്കൊള്ള നടത്തിയതായി നാട്ടുകാര്‍ ആരോപിച്ചു.
ഇതേ റോഡില്‍ പെരുവണ്ണാമൂഴി ടൗണ്‍ മുതല്‍ ഫാത്തിമ മാത ചര്‍ച്ച് വരെയുള്ള ഭാഗം ഇറിഗേഷന്‍ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ വകുപ്പ് നല്‍കിയ കരാര്‍ പ്രകാരം മറ്റൊരു കരാറുകാരനാണ് പ്രവൃത്തി നടത്തിയത്. ഈ ഭാഗത്തു കൃത്യതയോടെ നവീകരണ നടന്നിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നടത്തിയ പ്രവൃത്തിയില്‍ പകുതി തുക പോലും വിനിയോഗിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ഇതിനെതിരേ വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ് റോഡിന്റെ ഗുണഭോക്താക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago