ബുണ്ടസ്‌ലിഗ കിരീടം ബയേണ്‍ മ്യൂണിക്കിന്
മ്യൂണിക്: അവസാന മത്സരം വരെ ആവേശം നിറഞ്ഞുനിന്ന ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് കിരീടം. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ 5-1 എന്ന സ്‌കോറിന് തകര്‍ത്തായിരുന്നു ബയേണ്‍ കിരീടം സ്വന്തമാക്കിയിരുന്നത്. ബയേണിന്റെ തുടര്‍ച്ചയായ ഏഴാം ലീഗ് കിരീടമാണിത്. സീസണ്‍ അവസാനത്തോട് അടുത്തപ്പോഴെല്ലാം വ്യക്തമായ ലീഡുമായി ഡോര്‍ഡ്മുണ്ടായിരുന്നു ലീഗില്‍ ഒന്നാമത്. എന്നാല്‍ തുടരെ തോല്‍വിയും സമനിലയും പിണഞ്ഞോടെ ഡോര്‍ഡ്മുണ്ടിന്റെ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒന്നാം സ്ഥാനം മാറിയും മറിഞ്ഞും കൊണ്ടേയിരുന്നു.
ലീഗില്‍ അവസാന മത്സരം കളിക്കുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ബയേണിന് 75 പോയിന്റും ഡോര്‍ട്മുണ്ടിന് 73 പോയിന്റുമായിരുന്നു. ബയേണ്‍ തോല്‍ക്കുകയും ഡോര്‍ട്മുണ്ട് ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ബയേണിന് കിരീടം നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ മികച്ച ജയത്തോടെയാണ് ബയേണ്‍ കിരീടം നിലനിര്‍ത്തിയത്. ആവേശം നിറഞ്ഞ മത്സരത്തില്‍ സീനിയര്‍ താരങ്ങളായ ഫ്രാങ്ക് റിബറിയുടെയും ആര്യന്‍ റോബന്റെയും ഗോളുകളും ഫൈനല്‍ അങ്കത്തിന് ചാരുതയേകി. കിങ്‌സ്‌ലി കൊമാന്‍ (4), ഡേവിഡ് അലാബ (53), റെനാറ്റോ സാഞ്ചസ് (58), ഫ്രാങ്ക് റിബറി (72), ആര്യന്‍ റോബന്‍ (78) എന്നിവരാണ് ബയേണിന് വേണ്ടി ഗോള്‍ നേടിയത്. ജയത്തോടെ ബയേണ്‍ തങ്ങളുടെ 28മത് ബുണ്ടസ് കിരീടത്തിലാണ് മുത്തമിട്ടത്.
കിരീടത്തോടെ താരങ്ങള്‍ വിടപറഞ്ഞു
കിരീട നേട്ടത്തോടെ ബയേണിന്റെ സൂപ്പര്‍ താരങ്ങളായ ഫ്രാങ്ക് റിബറി, ആര്യന്‍ റോബന്‍ എന്നിവര്‍ ക്ലബിനോട് വിടപറഞ്ഞു. അവസാന മത്സരം അവിസ്മരണീയമാക്കി ഇരുവരും ഓരോ ഗോളും നേടിയാണ് ബയേണ്‍ മ്യൂണിക്കിനോടും ബുണ്ടസ്‌ലിഗയോടും വിടപറയുന്നത്. ഇരുവര്‍ക്കുമൊപ്പം ബ്രസീലിയന്‍ ഡിഫന്റര്‍ റഫീഞ്ഞ്യയും ബയേണിലെ തന്റെ അവസാന മത്സരം കളിച്ചു. ഫ്രഞ്ച് താരമായ റിബറി 12 വര്‍ഷമായി ബയേണിന് വേണ്ടി കളിക്കുന്നു. 2007 ല്‍ മാഴ്‌സലേയില്‍ നിന്നായിരുന്നു റിബറി ബയേണ്‍ മ്യൂണിക്കിലെത്തിയത്. 423 മത്സരങ്ങളില്‍ ബയേണിന് വേ@ണ്ടി ബൂട്ടണിഞ്ഞ റിബറി ക്ലബിന് വേണ്ട@ി 22 കിരീടങ്ങള്‍ നേടിയിട്ടു@ണ്ട്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആര്യന്‍ റോബന്‍ ബയേണ്‍ മ്യൂണിക്കിലെത്തിയത്. 307 മത്സരങ്ങളില്‍ ബയേണിന് വേ@ണ്ടി കളിച്ച റോബന്‍ ബയേണിനൊപ്പം 18 കിരീടങ്ങള്‍ സ്വന്തമാക്കി. 2011ലാണ് ജനോവയില്‍നിന്ന് ബയേണ്‍ റഫീഞ്ഞ്യയെ സ്വന്തമാക്കിയത്. 266 മത്സരങ്ങളില്‍ ബയേണിന് വേണ്ട@ി ബൂട്ടണിഞ്ഞ റഫീഞ്ഞ്യ 16 കിരീടങ്ങളും ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."