നീറ്റ്: ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു
എടച്ചേരി: നീറ്റ് പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ വലഞ്ഞു. വടകര, നാദാപുരം ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളാണ് ഇന്നലെ രാവിലെ വടകര റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് ലഭിക്കാന്‍ പ്രയാസപ്പെട്ടത്. രാവിലെ എട്ടിന് മുന്‍പ് നിശ്ചിത സെന്ററുകളിലെത്തേണ്ട വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം പുലര്‍ച്ചെ 5.40നുള്ള കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസിന് പോകാനായി അഞ്ചിന് തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.
അതേസമയം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കൗണ്ടറുകളുണ്ടായിട്ടും തിരക്ക് കാരണം ക്യൂവില്‍ നിന്ന പലര്‍ക്കും ടിക്കറ്റ് ലഭിച്ചില്ല. പത്തു മിനിറ്റോളം ട്രെയില്‍ താമസിച്ചത് കുറച്ച് പേര്‍ക്ക് അനുഗ്രഹമായി. മംഗള എക്‌സ്പ്രസ് വൈകിയെത്തിതോടെ ബാക്കിയുള്ളവര്‍ അതിലും കയറപ്പറ്റി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സെന്ററുകളിലായി പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ അനുഭവപ്പെട്ട തിരക്ക് പരീക്ഷയ്ക്ക് മുന്‍പുള്ള പരീക്ഷണമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."