HOME
DETAILS

ഗള്‍ഫ് പ്രതിസന്ധി: അടിയന്തിര ജി.സി.സി, അറബ് ലീഗ് യോഗം 30ന് മക്കയില്‍

  
backup
May 19, 2019 | 11:50 AM

gulf-news-king-salman-gulf-and-arab-states-in-makkah

ജിദ്ദ: ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട നിര്‍ണായക സാഹചര്യവും മേഖയിലെ സമാധാനത്തിനും സ്ഥിരതക്കും ഏല്‍പിക്കാനിടയുള്ള ആഘാതവും ചര്‍ച്ച ചെയ്യുന്നതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് മക്കയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉച്ചകോടിയെ യു.എ.ഇ സ്വാഗതം ചെയ്തു. ഈ മാസം 30 നാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും (ജി.സി.സി) അറബ് ലീഗ് രാഷ്ട്രങ്ങളുടേയും അടിയന്തര യോഗം രാജാവ് വിളിച്ചിരിക്കുന്നത്. മക്കയില്‍ ചേരുന്ന ഇസ്്ലാമിക ഉച്ചകോടിക്ക് പുറമെയാണ് സുരക്ഷാ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള പ്രത്യേക യോഗം.

യു.എ.ഇ തീരത്ത് എണ്ണക്കപ്പലുകള്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമവും സഊദിയിലെ എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്കുനേരെ നടന്ന ഡ്രോണ്‍ ആക്രമണവുമാണ് അസാധാരണ യോഗം വിളിക്കാന്‍ സല്‍മാന്‍ രാജാവിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മക്കയില്‍ രണ്ട് അടിയന്തര ഉച്ചകോടി ചേരുന്നതിനാണ് ജി.സി.സി, അറബ് ലീഗ് നേതാക്കളെ സല്‍മാന്‍ രാജാവ് ക്ഷണിച്ചിരിക്കുന്നതെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ സുരക്ഷയുമായും സ്ഥിരതയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹോദര രാഷ്ട്രങ്ങളുമായി കൂടിയാലോചിക്കുക എന്നത് രാജവ് പിന്തുടരുന്ന നയമാണെന്നും ഇതിന്റെ ഭാഗമായാണ് അയിടന്തര യോഗം വിളിച്ചതെന്നും വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  3 days ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  3 days ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  3 days ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  3 days ago
No Image

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

uae
  •  3 days ago
No Image

വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം

Kerala
  •  3 days ago
No Image

ഫലസ്തീനികൾക്ക് 10 മില്യൺ ഭക്ഷണം: സന്നദ്ധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് ദുബൈ ഭരണാധികാരി

uae
  •  3 days ago
No Image

 സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ

Kerala
  •  3 days ago
No Image

വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്

Kerala
  •  3 days ago