ഡ്രൈവറെ ഉണര്‍ത്തും; അപകടം കുറയ്ക്കും, റോഡ് സുരക്ഷയ്ക്ക് എം.ടെക് വിദ്യാര്‍ഥിനിയുടെ കണ്ടുപിടിത്തം
അരീക്കോട്: മദ്യപിച്ചും ഉറങ്ങിയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുമെല്ലാം ഉണ്ടാവുന്ന റോഡപകടങ്ങള്‍ നമ്മുടെ നാട്ടില്‍ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എം.ടെക് വിദ്യാര്‍ഥിനിയും തൃശൂര്‍ മണികണ്‌ഠേശ്വരം സ്വദേശിയുമായ സല്‍മ മോള്‍. ഡ്രൈവര്‍ അനാലിസിസ് സിസ്റ്റം എന്നു പേരിട്ട ഈ ഉപകരണം സെന്‍സര്‍ ഉപയോഗിച്ച് ഡ്രൈവറുടെ ശരീരം അനലൈസ് ചെയ്യും. ഡ്രൈവര്‍ മദ്യപിച്ചോ, ഉറങ്ങിയോ, സീറ്റ് ബെല്‍റ്റ് ധരിക്കാതെയോ വണ്ടി ഓടിച്ചാല്‍ ഈ ഉപകരണത്തില്‍നിന്ന് മുന്നറിയിപ്പ് അലാറം അടിക്കും. പ്രധാനമായും മനുഷ്യ ശരീരം അനാലിസിസ് ചെയ്യാനുള്ള സെന്‍സറുകളാണ് ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഡ്രൈവര്‍ അനാലിസിസ് സിസ്റ്റം വണ്ടികളില്‍ നിര്‍മാണ സമയത്തോ പിന്നീടോ ഘടിപ്പിക്കാവുന്നതാണ്. പതിനായിരം രൂപയോളമാണ് ഇതിന്റെ നിര്‍മാണ ചെലവ്. കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെകേ്‌നാളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ പേറ്റന്റിന് വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍ സല്‍മ.
ദേശമംഗലത്ത് മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിങിലെ ഒന്നാം വര്‍ഷ എം.ടെക് വിദ്യാര്‍ഥിനിയാണ് സല്‍മ. നേരത്തെ സാനിറ്റൈസര്‍ ഗേറ്റ് എന്നു പേരിട്ട ഓട്ടോമാറ്റിക് ഡിസ്‌പെന്‍സറി ഉപകരണവും പ്രളയ മുന്‍കരുതലിനായി ഫ്‌ളഡ് അലര്‍ട്ട് സിസ്റ്റം എന്ന ഉപകരണവും കണ്ടുപിടിച്ചിരുന്നു. തെക്കേപാട്ടയില്‍ മുബാറക് ആണ് ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."