HOME
DETAILS
MAL
ഗതാഗത പരിഷ്കരണം: വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി
backup
July 23 2016 | 23:07 PM
മുക്കം: ഗതാഗത പരിഷ്കരണത്തിന്റെ പേരില്‍ നഗരസഭാ അധികൃതര്‍ കച്ചവടദ്രോഹ നടപടികള്‍ സ്വീകരിക്കുന്നുവെന്ന പരാതിയുമായി വ്യാപാരികള്‍ മുക്കം അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ നടപ്പാക്കുന്ന പുതിയ ട്രാഫിക് പരിഷ്കരണത്തോടു തങ്ങള്‍ പൂര്‍ണമായി സഹകരിച്ചതാണെന്നും എന്നാല്‍ അനധികൃത കൈയേറ്റമെന്ന പേരില്‍ സമൂഹമധ്യത്തില്‍ വ്യാപാരികളെ ചില കൗണ്‍സിലര്‍മാര്‍ നിരന്തരമായി അവഹേളിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സി.ജെ ടെന്നിസണ്‍ ഉദ്ഘാടനം ചെയ്തു. മുക്കം യൂനിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ് അധ്യക്ഷനായി.
തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് മാളിക, യൂനിറ്റ് ജന.സെക്രട്ടറി എം.കെ സിദ്ദീഖ്, ടി.എ അശോക്, കെ.എം കുഞ്ഞവറാന്, ഫിറോസ് പത്രാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."