HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും
backup
May 07 2017 | 22:05 PM
മലപ്പുറം: നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാളെ മലപ്പറം വാട്ടര്‍ അതോറിറ്റി ഓഫിസിലേക്കു ബഹുജന മാര്‍ച്ചും ധര്‍ണയും നടത്താന്‍ മുനിസിപ്പില്‍ മുസ്ലിംലീഗ് തീരുമാനിച്ചു.
നഗരത്തിലെ 60 ശതമാനം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നമ്പാണിയിലെ തടയണയുടെ ചോര്‍ച്ച പരിഹരിക്കുകയോ പുതിയ തടയണ നിര്‍മിക്കുകയോ ചെയ്യണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ചാമക്കയത്തെ തടയണയില്‍നിന്നു മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വെള്ളം പമ്പുചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.പി കുഞ്ഞാന് അധ്യക്ഷനായി.
മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, മണ്ണിശ്ശേരി മുസ്തഫ, പി.കെ സക്കീര്‍ ഹൂസൈന്, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ബാവ, പി.കെ അബ്ദുല്‍ ഹകീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."