നരിക്കുനിയിലെ സംഘര്‍ഷം: പൊതുജനം ഭീതിയില്‍
നരിക്കുനി: പ്രദേശത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ തുടങ്ങിയ അക്രമങ്ങള്‍ തെരുവിലേക്കു നീണ്ടതോടെ നിയമപാലകരും പൊതുജനവും ഭീതിയില്‍.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ നിസാരപ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ള സംഘങ്ങള്‍ ഇടപെട്ടു നടത്തിയ അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു. കാക്കൂര്‍, കൊടുവള്ളി പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഇതു സംബന്ധമായ കേസുകള്‍ നടന്നുവരികയാണ്.
അതിനിടയില്‍, സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിനും അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും നാശങ്ങള്‍ വരുത്തുകയും ചെയ്തു. തുടര്‍ന്നു പ്രദേശത്തെ ബസ് സ്റ്റോപ്പുകളും കൊടിമരങ്ങളും സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. വിഷയത്തില്‍ രാഷ്ട്രീയ, ഭരണനേതൃത്വം നിസംഗരാകുന്നതായി ജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങി നാട്ടില്‍ സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കണമെന്നാണു ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."