ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ കശ്മിരില്‍ സ്വാധീനം നേടാന്‍ ഐ.എസ് ശ്രമം
ശ്രീനഗര്‍: ഇന്റര്‍നെറ്റ് ചാറ്റിങ് വെബ്‌സൈറ്റുകളിലൂടെ കശ്മിര്‍ താഴ്‌വരയില്‍ സ്വാധീനം നേടാന്‍ ഐ.എസ് ശ്രമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്റര്‍നെറ്റ് ചാറ്റുകള്‍ നിരീക്ഷിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ പുതിയ നിഗമനത്തിലെത്തിയത്. സിറിയയിലും ഇറാഖിലുമുള്ളവരുമായി കശ്മിരിലുള്ളവര്‍ ഇന്റര്‍നെറ്റ് ചാറ്റിങ് സൈറ്റുകള്‍വഴി ബന്ധപ്പെടുന്നതായാണ് കണ്ടെത്തിയത്.
2014-15 കാലയളവിലും താഴ്‌വരയിലുള്ളവരുമായി സിറിയ, ഇറാഖ് എന്നിവിടങ്ങളിലുമുള്ളവര്‍ ചാറ്റ് ചെയ്യുന്നതായുള്ള ചില സംഭവങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഇത് വന്‍ തോതില്‍ ശ്രദ്ധയില്‍പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈവര്‍ഷം 100 ഇന്റര്‍നെറ്റ് ഉപയോക്താക്കളെയാണ് ഇത്തരത്തില്‍ നിരന്തരം ചാറ്റ് ചെയ്യുന്നതായി കണ്ടെത്തിയത്. ഉപയോക്താക്കളുടെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും പ്രധാനമായും ദക്ഷിണ കശ്മിരിലെ ചില ഗ്രാമങ്ങള്‍, വടക്കന്‍ കശ്മിരിലെ സോപോര്‍, മധ്യകശ്മിരിലെ പ്രാങ്, ലാര്‍, ജമ്മു മേഖലയിലെ കിശ്താവര്‍, ദോഡ എന്നിവിടങ്ങളിലുള്ളവരാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."