വിതുമ്പുന്ന ഹൃദയവുമായി വിശ്വാസികള്‍ പുണ്യ കഅ്ബക്കരികില്‍
മക്ക: ഏഴു മാസങ്ങള്‍ക്ക് ശേഷം വിശുദ്ധ ഹറമിന്റെ കവാടങ്ങള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നു. വികാര നിര്‍ഭരമായിരുന്നു ആ കാഴ്ച. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ മനസ്സ് നിറച്ചാണ് ഇന്നലെ മുതല്‍ ഉംറ തീര്‍ഥാടകര്‍ വിശുദ്ധ ഭവനത്തിന്റെ മുറ്റത്ത് ഇറങ്ങിയത്. ശക്തമായ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കഴിഞ്ഞ ദിവസം പുനരാരംഭിച്ച ഉംറ തീര്‍ഥാടനം ആദ്യ ദിവസം ആറായിരം പേരാണ് പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 17വരെ ദിനം പ്രതിആറായിരം പേരുമായാണ് തീര്‍ത്ഥാടനം നടക്കുക.
ഓരോ വര്‍ഷവുമെത്തുന്ന ലക്ഷോപ ലക്ഷങ്ങള്‍ക്ക് പകരം ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാരാണ് മത്വാഫില്‍ പ്രവേശിക്കുന്നത്. ലോകമെമ്പാടുമുള്ള 180 കോടി വിശ്വാസികള്‍ക്ക് ആഹ്‌ളാദം സമ്മാനിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം മുതല്‍ വിശ്വാസികള്‍ വിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചത്. 15 മിനിറ്റു കൊണ്ട് ഒരു സംഘത്തിന് കഅ്ബക്കരികെ ത്വവാഫ് പൂര്‍ത്തിയാക്കാം. ശേഷം സഫാ, മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണം (സഅ്?യ്) പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സൗകര്യങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. പ്രത്യേക വാതിലൂടെയാണ് പോക്ക് വരവുകള്‍. ഓരോ സംഘവും ഉംറ തീര്‍ഥാടനം പൂര്‍ത്തീകരിച്ചാല്‍ പൂര്‍ണമായും അണുനശീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് അടുത്ത സംഘത്തെ പ്രവേശിക്കാന്‍ അനുവദിക്കുന്നത്. കൊറോണ പ്രതിരോധ നിയന്ത്രണമനുസരിച്ച് മണിക്കൂറില്‍ 400 പേര്‍ക്ക് ത്വവാഫ് കര്‍മം നിര്‍വഹിക്കാനാവും. ത്വവാഫിന് നിശ്ചയിച്ച 15 മണിക്കൂറിനിടെ 6,000 പേര്‍ക്ക് ത്വവാഫ് നിര്‍വഹിക്കാന്‍ കഴിയും.
കണ്ണുനിറയെ വീണ്ടും ഹറമും കഅ്ബയും കാണുന്ന ഹാജിമാര്‍ക്ക് പക്ഷേ കിസ്‌വയില്‍ തൊടാനോ ഹജറുല്‍ അസ്‌വദിനെ മുത്താനോ സാധിക്കില്ല. കൊവി?ഡ് സാഹചര്യത്തില്‍ സ്പര്‍ശന സാധ്യത ഒഴിവാക്കിയാണ് കര്‍മങ്ങള്‍. വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും സ്ഥാപിച്ച ബാരിക്കേഡുകള്‍ക്കു പുറത്താണ് ത്വവാഫ് കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ അനുവദിക്കുന്നത്.
റബീഉല്‍ അവ്വല്‍ ഒന്നിന് (ഒക്‌ടോബര്‍ 18) ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കണക്കിലെടുത്തുള്ള ഹറമിന്റെയും റൗളാ ശരീഫിന്റെയും ശേഷിയുടെ 75 ശതമാനത്തിനനുസരിച്ചാണ് അനുമതി നല്‍കുക. ഇതുപ്രകാരം ദിവസത്തില്‍ 15,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാനും 40,000 പേര്‍ക്ക് നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനും അനുമതി നല്‍കും.
റബീഉല്‍അവ്വല്‍ 15 (നവംബര്‍ 1) ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പ്രകാരമുള്ള വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും 100 ശതമാനം ശേഷിയില്‍ ഉംറ, സിയാറത്ത് അനുമതി നല്‍കും. ഇതുപ്രകാരം ദിവസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ 20,000 തീര്‍ഥാടകര്‍ക്കും നിസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ 60,000 പേര്‍ക്കും അനുമതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."